ബോളിവുഡ് താര സുന്ദരി സമീര റെഡ്ഡി വിവാഹിതായി

വ്യാഴം, 10 ഏപ്രില്‍ 2014 (17:30 IST)
WD
ബോളിവുഡ്‌ സുന്ദരി സമീര റെഡ്ഡി വിവാഹിതയായി. ബിസിനസ്സ്മാനായ അക്ഷയ്‌ വര്‍ധെയാണ്‌ വരന്‍. നീണ്ട രണ്ടരവര്‍ഷത്തെ പ്രണയത്തിനാണ്‌ കല്യാണത്തോടെ വിരാമമായത്‌. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌.

WD
നേരത്തെ ഏപ്രിലില്‍ കല്യാണം നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട്‌ ജനുവരിയിലേയ്ക്ക്‌ മാറ്റുകയായിരുന്നു.

മഹാരാഷ്ട്രയിലെ പരമ്പരാഗതമായ രീതിലിയിലായിരുന്നു കല്യാണ ചടങ്ങുകള്‍. സമീരയുടെ സഹോദരിയായ സുഷമയാണ്‌ ചടങ്ങുകള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌.

കസ്റ്റമൈസ്ഡ്‌ ബെക്ക്‌ കമ്പനിയുടെ ഉടമയാണ്‌ അക്ഷയ്‌. ഇരുവരുടെയും പ്രണയജീവിത്തതില്‍ ബൈക്കിനും അതിന്റേതായ സ്ഥാനമുണ്ട്‌.

PRO
ഒരു ബൈക്ക്‌ റൈഡിങ്ങിനിടെയാണ്‌ സമീരയും അക്ഷയും പരിചയത്തിലാകുന്നത്‌. പിന്നീട്‌ ആ പരിചയം പ്രണയത്തിലേയ്ക്ക്‌ നീങ്ങുകയും വിവാഹത്തിലെത്തിച്ചേരുകയുമായിരുന്നു

വെബ്ദുനിയ വായിക്കുക