റിലീസ് ദിനത്തില്‍ 81 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് കളക്ഷന്‍ ലഭിച്ചത്. എന്നാല്‍ മൌത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിനം മുതല്‍ ചിത്രം കുതിച്ചു. രണ്ടാം ദിവസം 1.25 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. നാലുദിവസം കൊണ്ട് അഞ്ചുകോടി കടന്ന മൊയ്തീന്‍ ആറാം നാള്‍ പിന്നിടുമ്പോള്‍ ഏഴുകോടിയിലെത്തി.