ബിപാഷ മണവാട്ടിയാകുന്നു, ഹര്‍മന്‍ ബാവെജയുമായി കല്യാണം?

ബുധന്‍, 12 മാര്‍ച്ച് 2014 (13:50 IST)
PRO
ബംഗാളി സുന്ദരിയും ബോളിവുഡ് റാണിയുമായ ബിപാഷ ബസുവും ബോളിവുഡ് നടന്‍ ഹര്‍മന്‍ ബാജ്‌വെയും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

PRO
വാര്‍ത്ത ശരിയാണെങ്കില്‍ ഹര്‍മന്‍ ബാജ്‌വെയുടെ അടുത്ത ചിത്രമായ “ദിഷ്കിയോന്‍” റിലീസായ ശേഷം ഇരുവരും വിവാഹ നിശ്ചയം നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

PRO
ബിപാഷയുടെയും ഹര്‍മന്റെയും മാതപിതാക്കള്‍ പരസ്പരം കണ്ട് സംസാരിച്ച് വിവാഹത്തിന് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

PRO
നേരത്തെ ഹര്‍മന്‍ തന്റെ പ്രണയം ഒരു പത്രത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബിപാഷ പ്രണയം ട്വിറ്റര്‍ വഴി പരസ്യപ്പെടുത്തുകയും ചെയ്തു.

PRO
നേരത്തെ ബിപാഷ ജോണ്‍ എബ്രാഹാമുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ അത് പിരികയും ചെയ്തു. ഹര്‍മന്‍ നേരത്തെ പ്രിയങ്ക ചോപ്രയുമായി പ്രണയത്തിലായിരുന്നു.

വെബ്ദുനിയ വായിക്കുക