ഫഹദിന്‍റെ അഭിനയനൈപുണ്യത്തേക്കുറിച്ച് ഏറെ മതിപ്പുള്ള മണിരത്നം ‘ഓകെ കണ്‍മണി’യിലേക്ക് ഫഹദിനെ അഭിനയിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ അന്ന് ഏറെ തിരക്കുപിടിച്ച് അഭിനയിച്ചുനടക്കുന്ന സമയമാണ് ഫഹദിന്. ഒട്ടേറെ പ്രൊജക്ടുകള്‍ കാത്തുനില്‍ക്കുന്നു. ‘മണിരത്നം’ എന്ന പേരില്‍ത്തന്നെ ഒരു സിനിമ ചെയ്യുന്നു. മാത്രമല്ല, തമിഴ് ഭാഷ അത്ര വഴക്കവുമില്ല. അതുകൊണ്ടൊക്കെയാണ് മനസില്ലാമനസോടെ ഫഹദ് ‘ഓകെ കണ്‍മണി’ വേണ്ടെന്നുവച്ചത്.