പൃഥ്വിരാജിന്റെ സിക്സ് പായ്ക്ക് സ്വപ്നത്തില്‍ മാത്രം !
തിങ്കള്‍, 17 സെപ്റ്റംബര്‍ 2012 (12:47 IST)
PRO
പൃഥ്വിരാജിന്റെ ആദ്യ ഹിന്ദിച്ചിത്രം ‘അയ്യാ’ ഒക്ടോബര്‍ 12നാണ് റിലീസാകുന്നത്. റാണി മുഖര്‍ജിയുടെ നായകനായി പൃഥ്വി അഭിനയിക്കുന്ന ഈ സിനിമയുടെ ട്രെയിലറുകളും പാട്ടുകളുമാണ് ഇപ്പോള്‍ ബോളിവുഡില്‍ സംസാരവിഷയം. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ പൃഥ്വിരാജ് സിക്സ് പായ്ക്ക് ശരീരം കാട്ടി റാണി മുഖര്‍ജിക്കൊപ്പം ആടിപ്പാടുകയാണ്. ജോണ്‍ ഏബ്രഹാമിനെയും ഹൃത്വിക് റോഷനെയും വെല്ലുന്ന ശരീരഭംഗിയാണ് പൃഥ്വിരാജിനുള്ളതെന്ന് ബോളിവുഡിലെ ചില വമ്പന്മാര് അഭിപ്രായപ്പെടുന്നു.
എന്നാല്‍ ‘അയ്യാ’ എന്ന സിനിമയിലുടനീളം പൃഥ്വിരാജിന് സിക്സ് പായ്ക്ക് ഗെറ്റപ്പ് അല്ല. റാണി മുഖര്‍ജിയുടെ സ്വപ്നരംഗങ്ങളിലാണ് പൃഥ്വി സിക്സ് പായ്ക്കില്‍ എത്തുന്നത്.
സൂര്യ എന്ന തമിഴ്നാട്ടുകാരനായ പെയിന്ററുടെ വേഷത്തിലാണ് അയ്യായില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. വസ്ത്രധാരണത്തില്‍ പോലും വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്ത അലസനായ ഒരു ചെറുപ്പക്കാരനാണ് സൂര്യ. മറാത്തി പെണ്‍കുട്ടിയായ മീനാക്ഷി ദേശ്പാണ്ഡെ (റാണി മുഖര്‍ജി) അവനില്‍ അനുരക്തയാകുകയാണ്. അവള് കാണുന്ന സ്വപ്നങ്ങളില്‍ അവന് സിക്സ് പായ്ക്ക് ശരീരവുമായി ആടിത്തകര്‍ക്കുന്നു.
PRO
കഠിനമായ ഭക്ഷണ ക്രമീകരണവും വ്യായാമവും ഈ കഥാപാത്രത്തിനായി വേണ്ടിവന്നു എന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു. ആദ്യം പൃഥ്വിയുടെ സാധാരണ ലുക്കിലുള്ള രംഗങ്ങളായിരുന്നു ഷൂട്ട് ചെയ്തത്. പിന്നീട് സിക്സ് പായ്ക്ക് രംഗങ്ങള്‍ ചിത്രീകരിക്കാനായി ശരീരം തയ്യാറാക്കി. കഠിനമായ വര്ക്കൌട്ടായിരുന്നു നടത്തിയതെന്ന് പൃഥ്വി പറയുന്നു.
സച്ചിന് കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മ്മാണം അനുരാഗ് കശ്യപ് ആണ്. ‘അയ്യാ’ പുറത്തിറങ്ങുന്നതോടെ ജോണിനെയും ഹൃത്വിക്കിനെയും പോലെ പൃഥ്വിയും ബോളിവുഡ് സൂപ്പര്‍താരമായി മാറുമോ എന്ന് കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം.