വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതുവരെയും തന്റെ ജോലിയില്‍ ഒരു മുന്നേറ്റം ഉണ്ടാക്കാന്‍ ജയിംസിന് കഴിഞ്ഞിട്ടില്ല. അയാള്‍ അതിന്റെ നിരാശയിലാണ്. ആലീസ് ബാങ്ക് ഉദ്യോഗസ്ഥയാണ്. അശ്രദ്ധമൂലമോ, ഗൌരവത്തിലെടുക്കാത്തതിനാലോ ഒരു ചെറിയ കാര്യം പിന്നീട് വലിയ വിഷയമാകുകയും ജയിംസിന്റെയും ആലീസിന്റെയും ദാമ്പത്യജീവിതത്തില്‍ വെല്ലുവിളിയുയര്‍ത്തുകയും ചെയ്യുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
സായികുമാര്‍, സുധീര്‍ കരമന, സുനില്‍ സുഗത, മഞ്ജു പിള്ള തുടങ്ങിയവരും ജയിംസ് ആന്റ് ആലീസില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.