പൃഥ്വിരാജിനെ നായകനാക്കി ശ്യാംധര്‍ ഒരുക്കുന്ന 'സെവന്‍ത് ഡേ' യില്‍ നിന്ന് യുവ നടന്‍ അജ്മലിന്റെ പിന്മാറിയതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് രണ്ടു ദിവസം മുന്‍പായിരുന്നു അജ്മല്‍ പിന്മാറിയത്. സിനിമയില്‍ തനിക്ക് ഉണ്ടെന്ന് പറഞ്ഞിരുന്ന ചില ഭാഗങ്ങള്‍ അവസാന നിമിഷം 'കട്ട്' ചെയ്തതാണത്രേ അജ്മലിനെ ചൊടിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് അജ്‌മലിന്റെ വിശദീകരണം ഇങ്ങനെ: "ഈ ചിത്രത്തില്‍ എനിക്കും പൃഥ്വിരാജിനും തുല്യ പ്രാധാന്യമുള്ള റോള്‍ ആയിരിക്കും എന്നാണ് തുടക്കത്തില്‍ എന്നോട് പറഞ്ഞിരുന്നത്. ഫൈറ്റ് സീനുകളും ഒരു പാട്ടും എനിക്ക് ഉണ്ടാകുമെന്നും പറഞ്ഞിരുന്നു, എന്നാല്‍ അവസാന നിമിഷം ഇതെല്ലാം ക്യാന്‍സല്‍ ചെയ്തു. അത് കൊണ്ട് ഞാന്‍ ഈ ചിത്രത്തില്‍ നിന്നും പിന്മാറി."
അടുത്ത പേജില്‍: പിന്മാറിയതല്ല; ഒഴിവാക്കിയതാണ്’
PRO
PRO
എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്യാംധര്‍ പറയുന്നത് ഇതിന് വിരുദ്ധമായ കാര്യമാണ്." ഇത് പൃഥ്വിരാജിന് മാത്രം പ്രാധാന്യമുള്ള ചിത്രമല്ല. ഏഴു കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും തുല്യ പ്രാധാന്യമാണ്. ഈ റോള്‍ ചെയ്യാനായി അജ്മലിന് ചില വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ അജ്മലും രാഹുല്‍ മാധവും തമ്മിലുള്ള ചില കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഡേറ്റ് പ്രശ്നം മൂലം രാഹുലിന് ഈ ചിത്രത്തില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീടാണ് രാഹുലിന് പകരം ടോവിനോ തോമസ് ഈ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ അജ്മലും ടോവിനോയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ എന്ത് കൊണ്ടോ വര്‍ക്ക് ഔട്ട് ആയില്ല. അത് കൊണ്ട് ചിത്രത്തില്‍ നിന്നും അജ്മലിനെ ഞങ്ങള്‍ ഒഴിവാക്കുകയായിരുന്നു“.