പൃഥ്വിരാജിന് പൊലീസ് ഭ്രമം മാറുന്നില്ല. കാരണം തുടര്‍ച്ചയായി രണ്ട് പൊലീസ് ചിത്രങ്ങളാണ് പൃഥിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിനുശേഷം ജിത്തു ജോസഫിന്റെ മെമ്മറീസാണ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം.
എന്നാല്‍ മെമ്മറീസിലെ വേഷത്തിന്റെ ഏറെ പ്രത്യേകതയുണ്ട്. മദ്യപാനിയും അലസനുമായ പൊലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വിയെത്തുന്നത്. സുരേഷ്ഗോപി നായകനായ "ഡിറ്റക്ടീവ്", മമ്മി ആന്‍ഡ് മീ, ദിലീപ്-മംമ്ത ടീം ഒന്നിച്ച "മൈബോസ്" എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ജിത്തു ജോസഫ് "മെമ്മറീസ്" ഒരുക്കുന്നത്. നിരവധി പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും "മെമ്മറീസി"ലെ പൊലീസ് ഉദ്യോഗസ്ഥന്‍ പൃഥ്വിയുടെ വേറിട്ട കഥാപാത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ചേട്ടായീസ് ഫെയിം മിയ ജേര്‍ണലിസ്റ്റായി വേഷമിടുന്നു. ഒരു കൊലപാതകവും അതിന്റെ അന്വേഷണവും നിറയുന്ന സമ്പൂര്‍ണ കുറ്റാന്വേഷണ ചിത്രം തന്നെയാകും മെമ്മറീസ്.
ഷൂട്ടിങ് തുടരുന്ന പൃഥ്വിയുടെ മുംബൈ പോലീസിന് ശേഷം ഏപ്രിലിലായിരിക്കും മെമ്മറീസ് ചിത്രീകരണം തുടങ്ങുക. അനന്ത വിഷന്റെ ബാനറില്‍ പികെ മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. പൃഥിരാജ് ചിത്രങ്ങളായ ക്ലാസ്‌മേറ്റ്‌സ്, ചോക്ലേറ്റ്, റോബിന്‍ ഹുഡ്, തേജാഭായ് ആന്‍ഡ് ഫാമിലി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് അനന്ത വിഷനായിരുന്നു