പുലിമുരുകന്‍ ഇനി പഴങ്കഥ, മമ്മൂട്ടിയും ഉദയ്കൃഷ്ണയും ആലോചിക്കുന്നത് ഒരു അമാനുഷികനെക്കുറിച്ച്!

തിങ്കള്‍, 6 മാര്‍ച്ച് 2017 (12:25 IST)
മമ്മൂട്ടി ഒരു അമാനുഷിക കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. എന്നുവച്ചാല്‍ പട്ടണത്തില്‍ ഭൂതത്തിലെപ്പോലെയൊന്നുമല്ല. ഒരു സാധാരണക്കാരന്‍ തന്നെ. പക്ഷേ ചില അസാധാരണ സാഹചര്യങ്ങളില്‍ അയാള്‍ അസാധാരണമായിത്തന്നെ പ്രതികരിക്കും.
 
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ ചൂടന്‍ പ്രൊഫസര്‍ അങ്ങനെ ഏറെ പ്രത്യേകതകളുള്ള ആളാണ്. ഉദയ്കൃഷ്ണ ഈ സിനിമ പുലിമുരുകനേക്കാള്‍ വലിയ പ്രൊജക്ടായാണ് തിരക്കഥയില്‍ എഴുതിവയ്ക്കുന്നത്.
 
അനല്‍ അരശ് ഒരുക്കുന്ന പത്തിലധികം സംഘട്ടന രംഗങ്ങള്‍ ഈ സിനിമയില്‍ മമ്മൂട്ടിക്ക് ഉണ്ടാകും. തകര്‍പ്പന്‍ ഡയലോഗുകളാലും സമ്പന്നമായിരിക്കും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം. 

വെബ്ദുനിയ വായിക്കുക