പുകവലി വെട്ടിലാക്കി; ഫഹദിനെതിരെ കേസ്

വെള്ളി, 15 ജൂണ്‍ 2012 (09:32 IST)
PRO
PRO
യുവതാരങ്ങളില്‍ പ്രമുഖനായ ഫഹദ് ഫാസിലിനെതിരെ പൊലീസ് കേസ്. സിനിമയില്‍ പുകവലിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിനാണ് എറണാകുളം സെന്‍‌ട്രല്‍ പൊലീസ് ഫഹദിനെതിരെ കേസെടുത്തിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത 'ഡയമണ്ട് നെക്ലെയ്സ്' എന്ന ചിത്രത്തിലെ രംഗമാണ് കേസിലേക്ക് നയിച്ചത്.

നായകനായ ഫഹദ് ഈ ചിത്രത്തില്‍ പരസ്യമായി പുകവലിക്കുന്നുണ്ട്. എന്നാല്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് കാണിക്കാതെയാണ് ഈ രംഗം പ്രദര്‍ശിപ്പിക്കുന്നത്. പുകവലിക്കുന്ന നടന്‍ സിനിമയുടെ ആദ്യവും അവസാനവും മധ്യത്തിലും നേരിട്ട് പ്രത്യക്ഷപ്പെട്ട്, പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറയണമെന്നും നിയമമുണ്ട്. ഇതും പാലിക്കപ്പെട്ടിട്ടില്ല.

അതേസമയം, ലോബജറ്റില്‍ ചിത്രീകരിച്ച 'ഡയമണ്ട് നെക്ലെയ്സ്' എന്ന ചിത്രം വിജയമായി മാറുകയാണ്.

വെബ്ദുനിയ വായിക്കുക