പരസ്യമായി ചുംബിച്ചു; ദീപികയും രണ്‍വീറും കുടുങ്ങി!
എ ഐ ബി ഷോയ്ക്കെതിരെ പ്രശ്നങ്ങള്‍ തുടരുന്നു. ഷോ വീണ്ടും നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്.
പരസ്യ ചുംബനം നടത്തിയതിന് താരറാണി ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
എ ഐ ബിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കരണ്‍ ജോഹര്‍, അര്ജുന് കപൂര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
ഷോയ്ക്കിടെയാണ് ദീപികയുടെ കവിളില്‍ രണ്‍വീര്‍ ചുടുചുംബനം നല്‍കിയത്.
പൊതുഇടങ്ങളില്‍ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയതിനും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകിയതിനും മഹാരാഷ്ട്രയിലെ ഒരു സബ് ഇന്‍സ്പെക്ടറാണ് കേസുകൊടുത്തിരിക്കുന്നത്.