നിത്യാ മേനോന്റെ വിലക്ക് തുടരും

തിങ്കള്‍, 13 ഫെബ്രുവരി 2012 (09:27 IST)
PRO
PRO
നിര്‍മ്മാതാക്കളോട് മോശമായി പെരുമാറി എന്നാരോപിച്ച് നടി നിത്യാ മേനോന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇതോടെ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും നിത്യയുടെ ചിത്രങ്ങള്‍ വിലക്കിയിരിക്കുകയാണ്.

വിലക്ക് തുടരുന്നതിനാല്‍, നിത്യ അഭിനയിച്ച ടി കെ രാജീവ് കുമാറിന്റെ ‘തത്സമയം ഒരു പെണ്‍കുട്ടി’, അന്‍‌വര്‍ റഷീദിന്റെ ‘ഉസ്താദ് ഹോട്ടല്‍’, അമല്‍ നീരദിന്റെ ‘ബാച്ചിലേഴ്സ് പാര്‍ട്ടി’ എന്നീ ചിത്രങ്ങള്‍ വൈകുമെന്നാണ് സൂചന. അതേസമയം വിതരണക്കാരുടെ വിലക്ക് മറികടന്ന നിത്യയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് നിര്‍മ്മാതാക്കളുടെ സംഘടന നിത്യയെ വിലക്കാന്‍ തീരുമാനമെടുത്തത്. ‘തത്സമയം ഒരു പെണ്‍കുട്ടി’യുടെ സെറ്റില്‍ നിത്യയെ കാണാനെത്തിയ നിര്‍മ്മാതാക്കളോട് മോശമായി പെരുമാറി എന്ന കാരണം ചൂണ്ടിക്കാട്ടിയായിന്നു അത്.

വെബ്ദുനിയ വായിക്കുക