നാല് വ്യത്യസ്ത ലുക്ക്; അക്‍ബര്‍ അലി ഖാന്റെ നിഗൂഢതകള്‍ എന്തെല്ലാം?

ശനി, 15 മാര്‍ച്ച് 2014 (20:35 IST)
PRO
PRO
മമ്മൂട്ടി മേയ്ക്ക് ഓവറിലാണ്. ഒരു ലുക്കല്ല. നാല് വ്യത്യസ്ത ലുക്ക്. അക്‍ബര്‍ അലി ഖാന്‍ എന്ന ഡോണിന്റെ നിഗൂഢതകള്‍ പറയുന്ന പുതിയ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഗ്യാംഗ്സ്റ്റര്‍ എന്ന പുതിയ ചിത്രത്തിലെ വ്യത്യസ്ത ലുക്കുകള്‍ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്.

ഫോട്ടോസ് പോസ്റ്റ് ചെയ്ത ആദ്യ മണിക്കൂറില്‍ തന്നെ ലൈക്സ് പതിനായിരം കടന്നു. ഒരു വിജയം അനിവാ‍ര്യമായ മമ്മൂട്ടി ഏറെ പ്രതീക്ഷയോടെയാണ് ഗ്യാംഗ്സ്റ്ററിനെ കാണുന്നത്.

അടുത്ത പേജില്‍: ആഷിക് അബു മമ്മൂട്ടിയെ ഡോണാക്കുമ്പോള്‍....

PRO
PRO
ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം ഗ്യാംഗ്സ്റ്റര്‍ ഒരു അധോലോക കഥയാണ് പറയുന്നത്. മമ്മൂട്ടിയുടെ ഡോണ്‍ കഥാപാത്രം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അക്ബര്‍ അലി ഖാന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. നൈല ഉഷയും അപര്‍ണ ഗോപിനാഥുമാണ് നായികമാര്‍.

ഈ ചിത്രത്തില്‍ വലിയ താരം എന്നുപറയാന്‍ മമ്മൂട്ടി മാത്രമേയുള്ളൂ എന്ന് ആഷിക് അബു അറിയിച്ചു. നായികാവേഷങ്ങള്‍ ഒഴിച്ച് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരില്‍ കൂടുതലും പുതുമുഖങ്ങളാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ ആഴ്ച തുടങ്ങും. ഗ്യാംഗ്റ്റര്‍ വിഷു റിലീസാണ്.

അടുത്ത പേജില്‍: ഹോങ്കോംഗില്‍ അവസാനിക്കുന്ന അണ്ടര്‍വേള്‍ഡ് ത്രില്ലര്‍

PRO
PRO
മംഗലാപുരത്ത് ആരംഭിച്ച് ഹോങ്കോംഗില്‍ അവസാനിക്കുന്ന ഒരു അണ്ടര്‍വേള്‍ഡ് ത്രില്ലറാണ് മമ്മൂട്ടിയും ആഷിക് അബുവും ചേര്‍ന്ന് ഇത്തവണ ഒരുക്കുന്നത്. സോള്‍ട്ട് ആന്‍റ് പെപ്പറിലെ കെ ടി മിറാഷ് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ അഹമ്മദ് സിദ്ദിഖ് എന്ന നടനാണ് ഗ്യാംഗ്സ്റ്ററിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു ശര്‍മ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം ദീപക് ദേവ്.

അടുത്ത പേജില്‍: മമ്മൂട്ടി പറഞ്ഞു, ‘ആക്‍ഷന്‍ മതി’

PRO
PRO
ആഷിക് അബുവിന്‍റെ രണ്ടാമത്തെ മമ്മൂട്ടിച്ചിത്രമാണ് ഗ്യാംഗ്സ്റ്റര്‍. ആദ്യചിത്രമായ ‘ഡാഡി കൂള്‍’ പരാജയമായിരുന്നു. എന്നാല്‍ ആഷിക് അബു എന്ന സംവിധായകനെ അങ്ങനെ വിട്ടുകളയാന്‍ മമ്മൂട്ടി ഒരുക്കമായിരുന്നില്ല. നല്ല ഒരു ആക്ഷന്‍ കഥയുമായി വീണ്ടും വരാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഗ്യാംഗ്സ്റ്ററിന്‍റെ കഥ പറഞ്ഞപ്പോള്‍ തന്നെ ആഷിക് അബുവിന് മമ്മൂട്ടി കൈകൊടുത്തു.

അടുത്ത പേജില്‍: മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് അധോലോകചിത്രം

PRO
PRO
മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ആയ അധോലോകചിത്രമാക്കി ഗ്യാംഗ്സ്റ്ററിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് ആഷിക് അബു. അതിരാത്രം, സാമ്രാജ്യം, പരമ്പര, ബിഗ്‌ബി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ബല്‍‌റാം വേഴ്സസ് താരാദാസ് തുടങ്ങിയ സിനിമകളിലാണ് മുമ്പ് മമ്മൂട്ടി അധോലോക നായകന്‍റെ വേഷം കെട്ടിയത്. ഇതില്‍ അതിരാത്രവും സാമ്രാജ്യവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബിഗ്‌ബി ആവറേജ് ഹിറ്റും.

വെബ്ദുനിയ വായിക്കുക