‘നാനും റൌഡി താന്‍’ എന്ന ചിത്രം നയന്‍താരയുടെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമാണ്. വിഘ്നേഷ് ശിവനായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. വിഘ്നേഷ് ശിവനും നയന്‍താരയും തമ്മില്‍ പ്രണയമാണെന്നുള്ള ഗോസിപ്പ് പൊട്ടിപ്പുറപ്പെടുന്നതും ആ സിനിമയുടെ സെറ്റില്‍വച്ചാണ്. എന്തായാലും പടം സൂപ്പര്‍ഹിറ്റായതോടെ തന്‍റെ അടുത്ത ചിത്രത്തിലും നയന്‍താരയെ നായികയായി തീരുമാനിച്ചു വിഘ്നേഷ് ശിവന്‍.
ആ പ്രൊജക്ടില്‍ നയന്‍താരയ്ക്കൊപ്പം തൃഷയും അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് തൃഷ ആ ചിത്രത്തില്‍ നിന്ന് പിന്‍മാറി എന്നാണ്. പിന്‍മാറാനുള്ള കാരണം എന്താണെന്ന് തൃഷ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ തൃഷയുടെ പിന്‍മാറ്റത്തിന് നയന്‍താരയും ഒരു കാരണമായി എന്നാണ് പ്രചരിക്കുന്ന ഗോസിപ്പ്.
എന്നാല്‍, തൃഷയുടെ പ്രതിഫലവും ഒരു പ്രശ്നമായിട്ടുണ്ടെന്നാണ് സൂചന. താന്‍ അര്‍ഹിക്കുന്ന പ്രതിഫലം ഓഫര്‍ ചെയ്യാന്‍ ഈ പ്രൊജക്ടിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെന്ന തോന്നലുണ്ടായതോടെ പടം ഉപേക്ഷിക്കാന്‍ തൃഷ തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.