ധൂം 3 ഏക്കാലത്തെയും വലിയ പണംവാരി പടം; അഞ്ചു ദിവസം കൊണ്ട് വാരിക്കൂട്ടിയത് 233 കോടി!
വ്യാഴം, 26 ഡിസംബര്‍ 2013 (12:53 IST)
PRO
PRO
ആമിര്‍ഖാനും അഭിഷേക് ബച്ചനും ആദ്യമായി ഒരുമിച്ച ധൂം 3 കളക്‍ഷനില്‍ തകര്‍ക്കുന്നു. ലോകമാകമാനം ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ ചിത്രം വാരിക്കൂട്ടിയത് 233.57 കോടിയാണ്. ഇന്ത്യയില്‍ തന്നെ ചിത്രം 250 കോടി കളക്‍ഷന്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ ബോളിവുഡിലെ ഏക്കാലത്തെയും വലിയ പണംവാരി പടമാകും ധൂം 3. സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രയാണം തുടരുകയാണ്.
ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 108.58 കോടി രൂപ നേടിയപ്പോള്‍ ഭേദിക്കപ്പെട്ടത് ഇന്ത്യന്‍ സിനിമയിലെ സര്‍വകാല റെക്കോര്‍ഡ് ആണ്. ഷാറൂഖ് ഖാന്റെ ചെന്നൈ എക്‌സപ്രസ്സിനേയും ഹൃത്വിക് റോഷന്റെ ക്രിഷ് 3യുടേയും കളക്ഷന്‍ റെക്കോര്‍ഡുകളെ ആമിറിന്റെ ധൂം 3 ഇതിനകം തന്നെ ഭേദിച്ചുകഴിഞ്ഞു.
4500 തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ആദ്യ ദിനം മാത്രം 36.22 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. തമിഴിലും തെലുങ്കിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്.
അടുത്ത പേജില്‍: ധൂമിനൊരു ‘ദം’ ഇല്ല!
PRO
PRO
എന്നാല്‍ ധൂമിനൊരു ‘ദം’ ഇല്ലെന്നാണ് പ്രേക്ഷകപ്രതികരണം. വെറും സാധാരണമായ കഥയ്ക്ക് സ്റ്റണ്ടും റേസും കൊണ്ട് പഞ്ച് കൊടുക്കുക മാത്രമാണ് സംവിധായകന്‍ ചെയ്തതെന്നാണ് വിമര്‍ശനം. എന്നാല്‍ പ്രേക്ഷകര്‍ക്ക് വേണ്ട് പഞ്ച് ലഭിച്ചുമില്ല.
ആമിര്‍ ഖാന്റെ തസ്‌കരവീരനായ കഥാപാത്രത്തെ വേണ്ട രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ല. സസ്‌പെന്‍സ് സിനിമയ്ക്ക് തന്നെ ബാധ്യതയായി മാറിയെന്നാണ് നിരൂപണം. ത്രസിപ്പിക്കുന്ന ചേയ്‌സിംഗ് രംഗങ്ങളും പ്രേക്ഷകരും പൊലീസും ഒരു പോലെ കബളിപ്പിക്കപ്പെടുന്ന മോഷണശ്രമങ്ങളും ചടുല ഗാന നൃത്ത രംഗങ്ങളുമായിരുന്നു ധൂമിന്റെ ഒന്നും രണ്ടും സീരിസുകളെ ശ്രദ്ധേയമാക്കിയത്. ധൂ 3യില്‍ എത്തിയപ്പോള്‍ അത് നിരാശയായി മാറി.
സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ സിനിമ കാണാനുള്ള തിരക്ക് അല്‍പം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കളക്ഷനില്‍ ഏതാണ് 10 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്.