വലിയ ഇടവേളയ്ക്ക് ശേഷം വിജയേന്ദ്രപ്രസാദ് സംവിധാനരംഗത്തേക്ക് മടങ്ങിവരുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ സിനിമ ഒരു പ്രണയകഥയാണ് പറയുന്നതെന്നും വിവരമുണ്ട്.
ബാഹുബലി, ബജ്റംഗി ബായിജാന് എന്നീ സിനിമകള്‍ക്ക് ശേഷം വിജയേന്ദ്രപ്രസാദ് എഴുതുന്ന തിരക്കഥയ്ക്കായി രജനികാന്ത്, സല്മാന് ഖാന് എന്നിവര്‍ പോലും കാത്തിരിക്കുന്ന സമയത്താണ് ദുല്‍ക്കര്‍ സല്മാന് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്.