സംവിധായകരായ ജോഷി, സിദ്ദിക്ക്, നാദിര്‍ഷ, കമല്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി, ജയറാം, മീരാ ജാസ്മിന്‍, നിര്‍മ്മാതാക്കളായ രഞ്ജിത്, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ ദിലീപ് - കാവ്യ വിവാഹത്തിന് എത്തിയിരുന്നു.
കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ ബന്ധുകൂടിയായ സുരേഷ്ഗോപി കൊച്ചിയിലുണ്ടായിട്ടും ദിലീപ് - കാവ്യ വിവാഹത്തിന് എത്തിയില്ല. ബിജുമേനോന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയവരും വിവാഹത്തില്‍ സംബന്ധിച്ചില്ല.