ദിലീപേട്ടനെന്ന വ്യക്തിയാണ് എന്‍റെ ഹീറോ - കാവ്യ

ചൊവ്വ, 30 ഓഗസ്റ്റ് 2016 (18:10 IST)
ദിലീപ് എന്ന നടനെക്കാള്‍ ദിലീപേട്ടനെന്ന വ്യക്തിയാണ് തന്‍റെ ഹീറോ എന്ന് കാവ്യാ മാധവന്‍. ദിലീപ് സൌഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം കൊടുക്കുന്നയാളാണെന്നും കാവ്യ പറയുന്നു.
 
“ദിലീപ് എന്ന നടനെക്കാളും ദിലീപേട്ടനെന്ന വ്യക്തിയാണ് എന്‍റെ ഹീറോ. സൌഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്നയാള്‍. എത്ര ദേഷ്യം വന്നാലും അത് മുഖത്ത് കാണിക്കില്ല. സെറ്റില്‍ ഇടിച്ചുകയറി വന്ന് പൊട്ടക്കഥകള്‍ പറയുന്നവരോടുപോലും മര്യാദയോടെ സംസാരിക്കും” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കാവ്യ പറയുന്നു.
 
“ഞാന്‍ ഗോസിപ്പിനൊന്നും ചെവി കൊടുക്കാറേയില്ല. വിവാഹം കഴിഞ്ഞുപോയി പിന്നീടുള്ള തിരിച്ചുവരവില്‍ ജോഷിസാറിന്‍റെ സിനിമയാണ് ആദ്യം ഷൂട്ട് തുടങ്ങിയതെങ്കിലും റിലീസായത് ‘പാപ്പി അപ്പച്ചാ’ ആയിരുന്നു. അതോടെ ദിലീപ് കാവ്യയെ തിരിച്ചുകൊണ്ടുവന്നു എന്നായി. ചില ആളുകളുടെ രീതിയാണത്. അത് ശ്രദ്ധിക്കേണ്ട എന്നാണ് എന്‍റെ വിശ്വാസം” - കാവ്യ അഭിമുഖത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക