ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘നന്പന്’ ആ വര്‍ഷം തമിഴകത്തെ വലിയ ഹിറ്റായിരുന്നു. വിജയ് ആയിരുന്നു ചിത്രത്തിലെ നായകന്. നന്‍പനില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് ഷങ്കര്‍ മനസില്‍ കണ്ടത് മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപിനെയാണ്. ഇക്കാര്യം ഷങ്കര്‍ തന്നെ ദിലീപിനെ വിളിച്ച് അറിയിക്കുകയും ചെയ്തു. പിന്നീടെന്താണ് നടന്നത്?
“ഒരു ദിവസം തമിഴ് സംവിധായകന് ഷങ്കര്‍ എന്നെ വിളിച്ച് ത്രീ ഇഡിയറ്റ്സ് തമിഴ് റീമേക്കിന്റെ തിരക്കഥ വായിച്ചുകേള്‍പ്പിച്ചു. ഇതുകേട്ട് എന്റെ മകള്‍ മീനാക്ഷി അന്വേഷിച്ചത് ആമിര്ഖാന് അവതരിപ്പിച്ച കഥാപാത്രത്തെയാണോ ഞാന്‍ അവതരിപ്പിക്കുക എന്നാണ്. അല്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ മറ്റ് രണ്ട് നായക കഥാപാത്രങ്ങളില്‍ ആരെയെങ്കിലുമാണോ ഞാന്‍ ചെയ്യുക എന്ന് ചോദിച്ചു. ഞാന്‍ വീണ്ടും അല്ല എന്നുപറഞ്ഞു. അതോടെ മീനാക്ഷി പൊട്ടിത്തെറിച്ചു. ‘അച്ഛന് ആ നാലാമത്തെ കഥാപാത്രത്തെയാണ് ചെയ്യുന്നതെങ്കില്‍ ഞാന്‍ ഇനി അച്ഛനോട് മിണ്ടില്ല’ എന്ന് പറഞ്ഞു” - ദിലീപ് പറയുന്നു. എന്തായാലും നന്‍പനില്‍ ദിലീപ് അഭിനയിച്ചില്ല.
“എന്റെ സിനിമകള്‍ കാണാന്‍ മീനൂട്ടിക്ക് ഇഷ്ടമാണ്. എന്നാല്‍, വെറുതെ തമാശയ്ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രത്തെ ഞാന്‍ അവതരിപ്പിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല” - ദിലീപ് വ്യക്തമാക്കുന്നു. മീനാക്ഷി എന്നെങ്കിലും സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘ഒരു ഐഡിയയുമില്ല’ എന്നാണ് ദിലീപിന്റെ മറുപടി.