ഞങ്ങള്‍ ജീവിക്കുന്നത് ഭാര്യഭര്‍ത്താക്കന്മാരെപ്പോലെ: മീരാ ജാസ്മിന്‍

ഞായര്‍, 24 ജൂണ്‍ 2012 (15:04 IST)
PRO
PRO
കാമുകന്‍ മാന്‍ഡലിന്‍ രാജേഷിനൊപ്പമാണ് താന്‍ താമസിക്കുന്നതെന്ന് നടി മീരാജാസ്മിന്‍. തങ്ങള്‍ ജീവിക്കുന്നത് ഭാര്യഭര്‍ത്താക്കന്‍‌മാരെപ്പോലെയാണ് അതിനാല്‍ ഒരു വിവാഹത്തിന്റെ ആവശ്യമില്ലെന്നും മീര പറയുന്നു. കേരളകൌമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മീര ഇക്കാര്യം തുറന്ന് പറയുന്നത്.

വിവാഹം എന്ന ചടങ്ങിനോട് തനിക്കിപ്പോള്‍ വിശ്വാസമില്ല. ഗംഭീരമായി വിവാഹം നടത്തിയിട്ട് പിന്നെ വിവാഹ മോചനത്തിനായി കോടതി വരാന്തകളില്‍ ചെന്ന് നിരങ്ങാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും മീര പറയുന്നു.

ഏറെ മാസങ്ങളായി മീഡിയയ്ക്ക് മുമ്പില്‍ പോലും പ്രത്യക്ഷപ്പെടാതിരുന്ന മീര ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ മടങ്ങി വരവ് നടത്തുകയാണ്. ‘മീരാ ജാസ്മിനെ കാണാനില്ല’ എന്നുപോലും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. രാജേഷുമായി തെറ്റിയെന്നും ബാംഗ്ലൂരില്‍ ഒരു വ്യവസായിയുടെ കൂടെയാണ് മീരയിപ്പോള്‍ താമസിക്കുന്നതെന്നും വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടയിലാണ് മീര താന്‍ രാജേഷിനൊപ്പമാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക