കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി എന്നെയാണോ കണ്ടിരിക്കുന്നത്? - മഞ്ജു വാര്യര്‍ ചോദിക്കുന്നു

ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (12:32 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയജീവിതത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയകളിലും സജീവ പ്രവര്‍ത്തനങ്ങളിലും സ്ഥിരമാളായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ മഞ്ജു രാഷ്ട്രീയത്തിലും ഒരുകൈ നോക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ, ഇത്തരം വാര്‍ത്തകളോട് മഞ്ജു തന്നെ പ്രതികരിക്കുന്നു.
 
രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ല. അതിനോടൊപ്പം താല്‍പ്പര്യമില്ല. രാഷ്ട്രീയത്തെ കുറിച്ച് കാര്യമായി ഒന്നുമറിയില്ല. അറിയാന്‍ ശ്രമിച്ചപ്പോഴൊക്കെ അതെന്ന് വല്ലാതെ കുഴക്കിയിട്ടേ ഉള്ളുവെന്ന് മഞ്ജു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിനു അതിനു എന്നെയാണോ കണ്ടിരിക്കുന്നത് എന്നായിരുന്നു മഞ്ജു തിരിച്ചു ചോദിച്ചത്.
 
മഞ്ജു നായികയായെത്തുന്ന ഉദാഹരണം സുജാത അടുത്ത ആഴ്ച റിലീസ് ചെയ്യും. മം‌മ്ത മോഹന്‍‌ദാസ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കും. മോഹന്‍ലാല്‍ നായകനായി എത്തുന്ന വില്ലനിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍