മലയാളത്തിന്‍റെ മെഗാസ്റ്റാറിന്‍റെ സിനിമ ഇറങ്ങിയ വാരത്തില്‍ മറ്റൊരു സിനിമയ്ക്ക് തലപൊക്കാന്‍ കഴിയില്ലായിരുന്നു കുറച്ചുകാലം മുമ്പുവരെ. എന്നാല്‍ മമ്മൂട്ടിക്ക് കനത്ത തിരിച്ചടിയാവുകയാണ് ഈ റംസാന്‍ സീസണ്‍. മമ്മൂട്ടിയെ മറികടന്ന് വിജയ് ആണ് കേരളത്തിലെ തിയേറ്ററുകള്‍ ഭരിക്കുന്നത്.
അടുത്ത പേജില്‍ - വാരിക്കൂട്ടിയത് 10.5 കോടി!
PRO
കടല്‍ കടന്നൊരു മാത്തുക്കുട്ടി(മമ്മൂട്ടി), മെമ്മറീസ്(പൃഥ്വിരാജ്), നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി(ദുല്‍ക്കര്‍ സല്‍മാന്‍), പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും(കുഞ്ചാക്കോ ബോബന്‍), ചെന്നൈ എക്സ്പ്രസ്(ഷാരുഖ് ഖാന്‍), തലൈവാ(വിജയ്) എന്നിവയാണ് റംസാന്‍ വാരാന്ത്യത്തില്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍. 370 റിലീസിംഗ് സെന്‍ററുകളിലായി ആറ് സിനിമകളുടെ റിലീസ്. റംസാന്‍ വാരാന്ത്യത്തില്‍ ഈ സിനിമകളെല്ലാം കൂടി കേരളത്തില്‍ നിന്ന് വാരിക്കൂട്ടിയത് 10.5 കോടി രൂപ!
അടുത്ത പേജില്‍ - തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ആരാധകപ്രവാഹം!
PRO
മലയാള സിനിമാ ബോക്സോഫീസില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് ഇളയദളപതിയുടെ ‘തലൈവാ’ ആണ്. റംസാന്‍റെ വാരാന്ത്യത്തിലെ മൂന്നു ദിവസങ്ങള്‍ കൊണ്ട് തലൈവാ സ്വന്തമാക്കിയത് രണ്ടുകോടി രൂപ! തമിഴ്നാട്ടില്‍ തലൈവാ പ്രദര്‍ശനത്തിനെത്താത്തതും കേരളത്തിലെ കളക്ഷന്‍ റോക്കറ്റുപോലെ കുതിക്കാന്‍ കാരണമായി.
അടുത്ത പേജില്‍ - ദുല്‍ക്കറിന്‍റെ മിന്നുന്ന പ്രകടനം!
PRO
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യാണ് ബോക്സോഫീസ് പ്രകടനത്തില്‍ രണ്ടാം സ്ഥാനത്ത്. ആദ്യ മൂന്നുനാളുകളില്‍ 1.55 കോടി രൂപയാണ് ഈ സിനിമ സമ്പാദിച്ചത്. വളരെ മികച്ച സിനിമ എന്ന അഭിപ്രായമാണ് ഈ സിനിമ നേടിയിട്ടുള്ളത്. അച്ഛന്‍റെയും മകന്‍റെയും സിനിമകള്‍ ഒരുപോലെ റിലീസ് ചെയ്യുകയും മകന്‍റെ സിനിമ ബോക്സോഫീസ് പ്രകടനത്തിന്‍റെയും ക്വാളിറ്റിയുടെയും കാര്യത്തില്‍ അച്ഛന്‍റെ സിനിമയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതുമായ അപൂര്‍വ കാഴ്ചയ്ക്കാണ് മലയാള സിനിമാലോകം സാക്‍ഷ്യം വഹിക്കുന്നത്.
അടുത്ത പേജില്‍ - പുള്ളിപ്പുലികളെ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു!
PRO
ലാല്‍ ജോസ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ ഹിറ്റ്ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്താണ്. പുതുമയുള്ള കഥയൊന്നുമല്ലെങ്കിലും കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. എസ് കുമാറിന്‍റെ ഛായാഗ്രഹണമാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
അടുത്ത പേജില്‍ - മെമ്മറീസില്‍ പൃഥ്വി ഉജ്ജ്വലം, പക്ഷേ ബോക്സോഫീസില്‍ തണുപ്പന്‍ പ്രതികരണം!
PRO
പൃഥ്വിരാജിന്‍റെ മെമ്മറീസ് ബോക്സോഫീസ് പ്രകടനത്തില്‍ നാലാം സ്ഥാനത്താണ്. ഗംഭീര സിനിമയെന്ന അഭിപ്രായം പരക്കെയുണ്ടെങ്കിലും തിയേറ്ററുകളില്‍ ഒരു തള്ളിക്കയറ്റമില്ല. ഒരുപാട് വലിയ സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്തതിന്‍റെ ദോഷമാണ് മെമ്മറീസിന് സംഭവിച്ചത്.
അടുത്ത പേജില്‍ - 100 കോടി നേടി, കേരളത്തിലും ഹൌസ്ഫുള്‍!
PRO
ഷാരുഖ് ഖാന്‍ നായകനായ ചെന്നൈ എക്സ്പ്രസ് ആണ് കേരളാ ബോക്സോഫീസില്‍ അഞ്ചാം സ്ഥാനത്ത്. ലോകമെമ്പാടും തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഈ സിനിമയ്ക്ക് കേരളത്തിലെ തിയേറ്ററുകളിലും ഹൌസ് ഫുള്‍ ബോര്‍ഡ് തൂങ്ങുന്നുണ്ട്.
അടുത്ത പേജില്‍ - മമ്മൂട്ടിച്ചിത്രത്തിന് കനത്ത തിരിച്ചടി!
PRO
മമ്മൂട്ടി - രഞ്ജിത്ത് ടീമിന്‍റെ ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ പരാജയത്തിലേക്ക് നീങ്ങുകയാണ്. ഹിറ്റ് ചാര്‍ട്ടില്‍ ആറാം സ്ഥാനത്താണ് ഈ സിനിമ. സമീപകാലത്ത് ഒരു മമ്മൂട്ടിച്ചിത്രം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകരും നിരൂപകരും കൈവിട്ട ഈ സിനിമ രഞ്ജിത്തിന്‍റെ ഏറ്റവും മോശം സിനിമകളുടെ ഗണത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പക്ഷേ വലിയ സാറ്റലൈറ്റ് റൈറ്റ് ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സിനിമ ലാഭമാകാനാണ് സാധ്യത.