പാണ്ഡ്യനാട്, നാന്‍ സിഗപ്പുമനിതന്‍ എന്നീ സിനിമകള്‍ തമിഴ്നാട്ടില്‍ വന്‍ വിജയം നേടിയവയാണ്. രണ്ട് സിനിമകളിലും വിശാല്‍ - ലക്ഷ്മി ജോഡിയാണ് പ്രേക്ഷകരെ വശീകരിച്ചത്. വീണ്ടും വരികയാണ് വിശാലും ലക്ഷ്മിയും ഒന്നിക്കുന്ന ഒരു സിനിമ. പാണ്ഡ്യനാട് സംവിധാനം ചെയ്ത സുശീന്ദ്രന്‍ തന്നെയാണ് പുതിയ സിനിമയും ഒരുക്കുന്നത്.
"ശ്രുതി ഹാസനെയാണ് ഈ സിനിമയിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍ വലിയ അഭിനയ പ്രകടനം നല്‍കാന്‍ സ്കോപ്പുള്ള റോള്‍ അല്ല ഇതിലേത്. പൂജൈ പോലെ ഒരു വലിയ കൊമേഴ്സ്യല്‍ സിനിമയ്ക്ക് ശേഷം ശ്രുതിയെ ഈ സിനിമയിലേക്ക് ക്ഷണിക്കുന്നത് ശരിയല്ല. എന്നാല്‍ ഞാനും ലക്‍ഷ്മിയും ഒരു വിജയജോഡിയാണ്. മാത്രമല്ല, മധുര പശ്ചാത്തലമായുള്ള ചിത്രമായതിനാല്‍ നന്നായി തമിഴ് അറിയാവുന്ന ഒരാള്‍ വേണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ഒടുവില്‍ ലക്‍ഷ്മി ഈ സിനിമയിലേക്ക് എത്തുന്നത് അങ്ങനെയാണ്" - വിശാല്‍ വിശദീകരിച്ചു.