ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനവും മികച്ച ഗാനരംഗങ്ങളും മനസില്‍ സ്പര്‍ശിക്കുന്ന മുഹൂര്‍ത്തങ്ങളും കൊണ്ടാണ് ജനപ്രീതി നേടുന്നത്. ആദ്യ ദിനങ്ങളില്‍ സിനിമയെക്കുറിച്ച് പരന്ന സമ്മിശ്രാഭിപ്രായം കളക്ഷനെ ബാധിച്ചുവെങ്കിലും പിന്നീട് മൌത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മുന്നിലെത്തുകയായിരുന്നു.
ബാഹുബലി, ബജ്‌രംഗി ബായിജാന്‍ തുടങ്ങിയ വമ്പന്‍ അന്യഭാഷാ ചിത്രങ്ങളോടാണ് അച്ഛാദിന്‍ മത്സരിക്കുന്നത്. അച്ഛാദിന്‍ ഒരു ചെറിയ ചിത്രമാണ്. നിറയെ തമാശകളും കണ്ണുനനയിക്കുന്ന രംഗങ്ങളും നല്ല പാട്ടുകളുമുള്ള എന്‍റര്‍ടെയ്നര്‍. മമ്മൂട്ടിയുടെ ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ക്കാണ് ആദ്യ ദിനങ്ങളില്‍ ചെറിയ നിരാശ തോന്നിയത്. പിന്നീട് സിനിമയുടെ നന്‍മ തിരിച്ചറിഞ്ഞതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററിലേക്കൊഴുകുകയായിരുന്നു.