1998ല്‍ ജോണ്‍ ഇര്‍വിംഗിന്‍റെ ‘എ പ്രെയര്‍ ഫോര്‍ ഓവന്‍ മീനി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മാര്‍ക്ക് സ്റ്റീവന്‍ ജോണ്‍സണ്‍ സംവിധാനം ചെയ്ത അമേരിക്കന്‍ കോമഡി ഡ്രാമാചിത്രമാണ് ‘സൈമന്‍ ബിര്‍ച്ച്’. ആ സിനിമ ഇന്ന് സംസാരിക്കേണ്ട കാര്യമൊന്നുമില്ല. പടം വലിയ സംഭവമൊന്നുമായിരുന്നില്ല. എങ്കിലും അതേക്കുറിച്ച് പറയേണ്ട ഒരാവശ്യം ഇപ്പോള്‍ വന്നിരിക്കുന്നു. കാരണം ആ സിനിമയുടെ പോസ്റ്ററാണ്.
പോസ്റ്ററിന്‍റെ ആധികാരികതയെക്കുറിച്ച് സംശയം ഉയര്‍ന്നതിന്‍റെ പിന്നാലെ ബാഹുബലിയുടെ കഥയും മറ്റൊരു സിനിമയുടെ കഥയുമായി സാദൃശ്യമുണ്ടെന്നുള്ളതിന്‍റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, സുദീപ്, അനുഷ്ക ഷെട്ടി, സത്യരാജ്, തമന്ന തുടങ്ങിയവരാണ് ബാഹുബലിയിലെ താരങ്ങള്‍. ജൂലൈ 10നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 194 കോടി രൂപയാണ് ഈ സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റുഡന്‍റ് നമ്പര്‍ വണ്‍, സിംഹാദ്രി, ഛത്രപതി, വിക്രമര്‍ക്കുഡു, യമഡോങ്ക, മഗധീര, മര്യാദരാമണ്ണ, നാന്‍ ഈ തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളുടെ സംവിധായകനാണ് എസ് എസ് രാജമൌലി. ഇതില്‍ മര്യാദരാമണ്ണയാണ് ഇപ്പോള്‍ ദിലീപ് അഭിനയിച്ച് റിലീസായ ഇവന്‍ മര്യാദരാമന് കാരണമായ ചിത്രം. മഗധീരയും നാന്‍ ഈയും മലയാളത്തിലും കോടികള്‍ വാരിയ ചിത്രങ്ങളാണ്.