കലാഭവന്‍ മണിയെ അനുസ്മരിക്കുന്ന ചടങ്ങില്‍ വിനയന്‍ പങ്കെടുത്താല്‍ താന്‍ വരില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍!

ബുധന്‍, 16 മാര്‍ച്ച് 2016 (18:27 IST)
ചാലക്കുടിയില്‍ കലാഭവന്‍ മണി അനുസ്മരണത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളും സംവിധായകപ്രമുഖരുമെല്ലം പങ്കെടുത്തിട്ടും മണിക്ക് ഏറ്റവും മികച്ച കഥാപാത്രങ്ങളെ നല്‍കിയ സംവിധായകന്‍ വിനയന്‍ മാത്രം പങ്കെടുക്കാതിരുന്നതെന്തുകൊണ്ട്? ഈ ചോദ്യം എല്ലാവരുടെയും മനസില്‍ ഉയര്‍ന്നതാണ്. ഇതിന് മറുപടി വിനയന്‍ തന്നെ പറഞ്ഞിരുന്നു. തന്നെ ആരും ആ ചടങ്ങിന് ക്ഷണിച്ചിരുന്നില്ലെന്നും ഒരു സൂപ്പര്‍താരം ഇടപെട്ട് തന്നെ ഒഴിവാക്കിയെന്നുമായിരുന്നു വിനയന്‍ പറഞ്ഞത്.
 
ആരായിരിക്കും വിനയനെ ഒഴിവാക്കാനായി ഇടപെട്ട സൂപ്പര്‍താരം? സിനിമാപ്രേമികള്‍ പരസ്പരം ചോദിച്ച ചോദ്യമാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരിക്കുന്നു.
 
കലാഭവന്‍ മണി അനുസ്മരണത്തില്‍ വിനയനെ പങ്കെടുപ്പിക്കാതിരിക്കാനായി ഇടപെട്ട ആ സൂപ്പര്‍താരം മോഹന്‍ലാല്‍ ആണെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. വിനയന്‍ പങ്കടുക്കുകയാണെങ്കില്‍ താന്‍ പങ്കെടുക്കുകയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞതായാണ് ബൈജു വെളിപ്പെടുത്തിയിരിക്കുന്നത്.
 
ഇതിന് മലയാളത്തിലെ ഒരു പ്രമുഖ ഗായകന്‍ സാക്ഷിയാണത്രേ. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ മാപ്പുപറയണമെന്ന് വാര്‍ത്താസമ്മേളനം വിളിച്ചാണ് ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക