ഒടുവില്‍ തീരുമാനമായി. 180 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഷങ്കര്‍ ചിത്രം 'ഐ' പൊങ്കല്‍ ദിനത്തില്‍ (ജനുവരി 14) പ്രദര്‍ശനത്തിനെത്തും. ഈ സിനിമ ക്രിസ്മസിനെത്തിക്കാനുള്ള ശ്രമം നടന്നെങ്കിലും പശ്ചാത്തല സംഗീതവും മറ്റ് കാര്യങ്ങളും അതിനുമുമ്പ് പെര്‍ഫെക്ടായി നല്‍കാനാവില്ല എന്ന് മനസിലാക്കിയാണ് ഇപ്പോള്‍ ജനുവരി 14 എന്ന് ഡേറ്റുറപ്പിച്ചിരിക്കുന്നത്.
ഈ വമ്പന്‍ ചിത്രത്തോട് മത്സരിക്കാന്‍ തയ്യാറാകാതെ പല ചിത്രങ്ങളും പൊങ്കല്‍ റിലീസ് എന്ന മോഹം ഉപേക്ഷിക്കുകയാണ്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ആ സമയത്ത് കൂടുതല്‍ തിയേറ്ററുകളിലും ഐ പ്രദര്‍ശിപ്പിക്കുമെന്നതിനാല്‍ മറ്റ് ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ പോലും ലഭ്യമാകാന്‍ ബുദ്ധിമുട്ടും. എന്നാല്‍ തല അജിത് ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്.