തമിഴിലും മലയാളത്തിലും മികച്ച കുറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകഴിഞ്ഞ ഇനിയ ഇനി യക്ഷിയായി അഭിനയിക്കുന്നു. തുളസീദാസ് സംവിധാനം ചെയ്യുന്ന 'ഗേള്‍സ്' എന്ന ചിത്രത്തിലാണ് യക്ഷിയായി ഇനിയ എത്തുന്നത്.
ഈ ചിത്രത്തില്‍ സോഫിയ എന്ന് പേരുള്ള കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ട്. സോഫിയ എങ്ങനെ യക്ഷിയാകുന്നു എന്നൊക്കെ ചിത്രത്തിന്‍റെ സസ്പെന്‍സ്.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം തുളസീദാസ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ഹൊറര്‍ ത്രില്ലറാണ്. ഇതില്‍ ഇനിയ മാത്രമല്ല, മറ്റ് ആറ് നായികമാരുമുണ്ട്. ഇതില്‍ മറ്റ് മൂന്നുപേരെ തീരുമാനിച്ചുകഴിഞ്ഞു - അനുശ്രീ, മുക്ത, അപര്‍ണ നായര്‍.
മുമ്പ് കോമഡിയായിരുന്നു തുളസീദാസിന്‍റെ തുറുപ്പുചീട്ട്. രണ്ടാം വരവില്‍ ഹൊററും ത്രില്ലറുമൊക്കെ പരീക്ഷിക്കാനാണ് അദ്ദേഹം തയ്യാറാകുന്നത്. യക്ഷികളെ വരവേല്‍ക്കാന്‍ മലയാളികളും തയ്യാറായിക്കഴിഞ്ഞു.