ഇനി മോഹന്‍ലാലിനെ കാണാന്‍ നവംബര്‍ വരെ കാത്തിരിക്കണം!
വ്യാഴം, 18 ഏപ്രില്‍ 2013 (12:55 IST)
PRO
മോഹന്‍ലാല്‍ ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്ത. ഇനി മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്യുന്നത് ആറുമാസങ്ങള്‍ക്ക് ശേഷം മാത്രം. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ‘ആറുമുതല്‍ അറുപത് വരെ’ എന്ന കോമഡിച്ചിത്രമാണ് മോഹന്‍ലാലിന്‍റെ അടുത്ത റിലീസ്. ഇതുവരെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലാത്ത ഈ സിനിമ നവംബറില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ക്കിടയില്‍ ഇത്രയും ഇടവേള വരുന്നത് അപൂര്‍വമാണ്. ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ നേടുന്ന മെഗാവിജയത്തിന്‍റെ ആവേശത്തിനിടയിലും പുതിയ വാര്‍ത്ത ലാല്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുകയാണ്.
ആറുമുതല്‍ അറുപതുവരെയുടെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് ഇത്രയും വലിയ ഇടവേള വരാന്‍ ഒരു കാരണം. ഉദയ്കൃഷ്ണയും സിബി കെ തോമസും ഇപ്പോഴും ചിത്രത്തിന്‍റെ തിരക്കഥയില്‍ മിനുക്കുപണികള്‍ നടത്തി വരികയാണ്. ഇവര്‍ ഈ സിനിമയ്ക്കായി ആദ്യം ഒരുക്കിയ തിരക്കഥയുടെ ക്ലൈമാക്സ് ദുര്‍ബലമാണെന്ന തിരിച്ചറിവിലാണ് മാറ്റങ്ങള്‍ വരുത്താന്‍ മുതിര്‍ന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.
ഉദയനും സിബിയും രചിച്ച കഴിഞ്ഞ ചിത്രങ്ങളായ മിസ്റ്റര്‍ മരുമകന്‍, കമ്മത്ത് ആന്‍റ് കമ്മത്ത് എന്നിവയ്ക്ക് ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടതോടെയാണ് ‘ആറുമുതല്‍ അറുപതുവരെ’ കൂടുതല്‍ സമയമെടുത്ത് എഴുതാന്‍ ഇവര്‍ നിര്‍ബന്ധിതരായത്.
അടുത്ത പേജില്‍ - മോഹന്‍ലാലിന്‍റെ കന്നഡച്ചിത്രം വരുന്നു, ഒപ്പം പുനീത് രാജ്കുമാറും?
PRO
മോഹന്‍ലാല്‍ ഒരു കന്നഡ ചിത്രം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറും ഈ സിനിമയില്‍ അഭിനയിക്കുന്നതായാണ് വിവരം. ഇതോടെ തെന്നിന്ത്യയിലാകെ നിറഞ്ഞുനില്‍ക്കാന്‍ മോഹന്‍ലാല്‍ ഒരുങ്ങുകയാണ്.
മോഹന്‍ലാലിന്‍റെ തമിഴ് ചിത്രം ‘ജില്ല’ ഉടന്‍ ചിത്രീകരണം ആരംഭിക്കും. വിജയ് ആണ് ഈ ചിത്രത്തിലെ മറ്റൊരു നായകന്‍. കാജല്‍ അഗര്‍വാളാണ് നായിക.
ജില്ലയുടെ വിശേഷങ്ങള്‍
1972ല്‍ ഒരു ക്രൈം ഫിലിം അമേരിക്കയിലിറങ്ങി. പിന്നീട് അത് ലോകത്തിലെ എല്ലാ ഭാഷകളിലെയും ക്രൈം സിനിമകളുടെ പിതാവായി അറിയപ്പെട്ടു. ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ !
ആ ചിത്രത്തിലെ ഗോഡ്ഫാദര്‍ വീറ്റോ കോര്‍ലിയോണായി ജീവിച്ചത് മര്‍ലന്‍ ബ്രാന്‍ഡോ. അഭിനയത്തിന്‍റെ മഹാചക്രവര്‍ത്തി. നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറം മലയാളത്തിലെ ഏറ്റവും മികച്ച നടന്‍ മോഹന്‍ലാല്‍ ഗോഡ്ഫാദറാകാന്‍ ഒരുങ്ങുകയാണ്. അതും മധുര കേന്ദ്രീകരിച്ചുള്ള അധോലോകത്തിന്‍റെ കിരീടം വയ്ക്കാത്ത രാജാവ്.
‘ജില്ല’ എന്ന തമിഴ് ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ ഡോണ്‍ കഥാപാത്രം. മരിയോ പുസോയുടെ വീറ്റോ കോര്‍ലിയോണിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം തന്നെയാണ് ജില്ലയില്‍ മോഹന്‍ലാലിനുള്ളത്. അയാളുടെ വിരല്‍ത്തുമ്പിലാണ് നിയമവും നീതിയും ചലിക്കുന്നത്. അയാള്‍ പറയുന്നതേ നടക്കൂ. അല്ലെങ്കില്‍ അയാള്‍ തന്നെയാണ് നിയമം.
നവാഗതനായ നേശന്‍ സംവിധാനം ചെയ്യുന്ന ജില്ലയില്‍ മോഹന്‍ലാലിന്‍റെ അധോലോക സംഘത്തിലെ പ്രധാനിയുടെ റോളിലാണ് വിജയ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ താമസിക്കുന്ന മധുരയിലെ ബംഗ്ലാവിന്‍റെ സെറ്റിടാന്‍ ഒരുകോടി രൂപയാണ് ചെലവ് വന്നത്.
മോഹന്‍ലാലിന്‍റെ ഭാര്യയായി പൂര്‍ണിമ ഭാഗ്യരാജാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിന്‍റെ ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായികയായിരുന്നു പൂര്‍ണിമ.
സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ബജറ്റ് 60 കോടി രൂപയാണ്. കാജല്‍ അഗര്‍വാള്‍ നായികയാകുന്ന സിനിമ അടുത്ത പൊങ്കലിനായിരിക്കും റിലീസ് ചെയ്യുക.