ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ചെറുപ്രായത്തില്‍ നേടി ഏവരെയും ഞെട്ടിച്ച താരമാണ് മീരാ ജാസ്മിന്‍. എന്നാല്‍ ചില ഒന്നാന്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നല്ലാതെ കരിയറില്‍ പൂര്‍ണമായ ശ്രദ്ധകൊടുക്കാനോ വ്യത്യസ്ത വേഷങ്ങള്‍ക്കായി ശ്രമങ്ങള്‍ നടത്താനോ മീരയ്ക്ക് കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞതോടെ മീര സിനിമയില്‍ നിന്ന് അകലുകയും ചെയ്തു.