ആ ഗ്ലാമര്‍ സീനിലുള്ളത് തന്റെ ശരീരമല്ലെന്നും കേസുകൊടുക്കുമെന്നും നസ്രിയ
തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (12:29 IST)
PRO
ഒറ്റ സിനിമയായ നേരത്തിലൂടെത്തന്നെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായ യുവനടി നസ്രിയ നസീം തന്റെ കരിയറിലെ ആദ്യവിവാദത്തില്‍.
തമിഴ് സിനിമയായ നെയ്യാണ്ടിയുടെ സംവിധായകനും നിര്‍മ്മാതാവിനും എതിരെ യുവനടി നസ്രിയ നസീം നിയമ നടപടിക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തന്റെ അനുവാദം കൂടാതെ മറ്റൊരാളെ ഉപയോഗിച്ച് ഷൂട്ട് ചെയ്ത രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി എന്നാണ് പരാതി.വസ്ത്രങ്ങളില്‍ മാന്യത വേണമെന്ന് നിര്‍ബന്ധമാണെന്നാണ് നസ്രിയ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളിലെല്ലാം പറഞ്ഞിരുന്നത്.
വിവാദമായ രംഗം ധനുഷിനൊപ്പം- അടുത്ത പേജ്
PRO
നെയ്യാണ്ടിയില്‍ ധനുഷിനൊപ്പമുള്ള ഒരു സീനാണ് വിവാദത്തിലായത്. സീനില്‍ കാണിക്കുന്നത് തന്റെ ശരീരമല്ല, മറ്റൊരു സ്ത്രീയുടെ ശരീരമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് നസ്രിയ പറയുന്നത്.
നെയ്യാണ്ടിയിലെ ട്രെയിലറിലെ ചിലരംഗങ്ങള്‍ നസ്രിയ ഗ്ലാമറസായെന്നു പറഞ്ഞ് ഫേസ്‌ബുക്കില്‍ പ്രചരിച്ചിരുന്നു.
എ സര്‍കുണമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ എസ്. കതിരേശനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
നസ്രിയയും ധനുഷും നായികാ നായകന്മാരാകുന്ന ചിത്രത്തിലെ പാട്ട് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംവിധായകനും നിര്‍മ്മാതാവിനുമെതിരെ പരാതിയുമായി നസ്രിയ രംഗത്ത് വന്നത്
നിയമനടപടിയുമുണ്ടാകുമെന്ന് നസ്രിയ- അടുത്ത പേജ്
PRO
തന്റെ ഫെയ്‌സ്ബുക്ക് ഫാന്‍ പേജിലൂടെയാണ് യുവ നടി തന്റെ രോഷം പ്രകടിപ്പിച്ചത്. കരാറില്‍ ഉള്‍പ്പെടാത്ത കാര്യം ചെയ്തത് വഞ്ചനാപരമായ നടപടിയാണെന്ന് നസ്രിയ കുറ്റപ്പെടുത്തി.
അന്യഭാഷാ ചിത്രങ്ങളില്‍ മലയാളി നടികള്‍ ചേക്കേറുമ്പോള്‍ ഗ്ലാമറസാകുക പതിവാണ്. അതാണ് ഇതുവരെയുള്ള ചരിത്രവും. എന്നാല്‍ ഈ ചരിത്രത്തിന് ഒരു അപവാദമായിരുന്നു നസ്രിയ എന്ന പുതുമുഖ നടി.
ചിലസീനുകള്‍ ഷൂട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനാലാണ് താന്‍ അത്തരം മോര്‍ഫിംഗ് രംഗങ്ങള്‍ ഉപയോഗിച്ചതെന്ന് സംവിധായകന്‍ പറഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മോഹന്‍ലാലിനെയും മമ്മൂടിയെയും മറികടന്നത് പുഷ്പം പോലെ- അടുത്ത പേജ്
PRO
നസ്രിയയുടെ ഫേസ്‌ബുക്ക് ലൈക്കുകള്‍ സൂപ്പ സ്റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ലൈക്കുകളെ മറികടന്നതും തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് തന്നെ സസ്രിയ അറിയപ്പെടുന്ന ഒരു നടിയായി മാറുന്നതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഫോട്ടോകള്‍ക്ക് കടപ്പാട്- നസ്രിയയുടെ ഫേസ്ബുക്ക് പേജ്