ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായ ‘ഫയര്മാന്’ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. മമ്മൂട്ടി നായകനായ ഈ സിനിമ ഒരു ഹോളിവുഡ് സിനിമ കാണുന്ന ത്രില്ലിലാണ് പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ആഴ്ചത്തെ മാത്രം ഷെയര്‍ 1.65 കോടി രൂപയാണ്. മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് ഗംഭീര ഷെയര്‍ ആണ് ലഭിച്ചത്.
എന്നാല്‍ ഫയര്മാന് നഷ്ടമാണെന്ന രീതിയിലാണ് സിനിമാലോകത്തുനിന്നുതന്നെ ചിലര്‍ പ്രചരണം നടത്തുന്നത്. ഒരു സിനിമയെ വിജയിപ്പിക്കാനാണ്, തകര്‍ക്കാനല്ല സിനിമാപ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്ന് നിര്‍മ്മാതാവ് പ്രതികരിച്ചു.