അപ്പോള്‍ ‘പുലി’ എന്നൊക്കെ വെറുതെ പറയുന്നതാണോ? പുലിമുരുകനില്‍ ഉള്ളത് കടുവ!
ചൊവ്വ, 10 മെയ് 2016 (15:01 IST)
പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരിക്കുന്നത് കടുവ!. ചിത്രത്തില്‍ പുലി ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങളുണ്ട് എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളില്‍ സത്യമില്ല. പുലിക്ക് പകരം കടുവയാണ് പുലിമുരുകനില്‍ പ്രത്യക്ഷപ്പെടുക.
ജൂലൈ ഏഴിന് പ്രദര്‍ശനത്തിനെത്തുന്ന പുലിമുരുകനില്‍ ആദ്യം പുലിയെ അഭിനയിപ്പിക്കാനായിരുന്നു പദ്ധതി. പുള്ളിപ്പുലിയെ തന്നെ ഉപയോഗിക്കാമെന്നും കരുതി. എന്നാല്‍ പുള്ളിപ്പുലിയുടെ വേഗതയും മറ്റും ചിത്രീകരണത്തിന് തടസമാകുമെന്ന് വന്നതോടെ കടുവ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ മനുഷ്യനും വന്യജീവികളും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥ പറയുന്ന ആക്ഷന്‍ ചിത്രമാണ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന സിനിമയ്ക്കായി 115 ദിവസമാണ് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയത്.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുലിമുരുകന്‍ പുറത്തിറങ്ങും. ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ് ഭാഷകളിലും പുലിമുരുകന്‍ ഇറങ്ങുന്നുണ്ട്.