കെവി ആനന്ദിന്റെ ‘കനാ കണ്ടേന്‍’ (സ്വപ്നം കണ്ടു) എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് തമിഴില്‍ എത്തുന്നത്. റോജാക്കൂട്ടം, പാര്‍ഥിപന്‍ കനവ് തുടങ്ങിയ സിനിമകളിലൂടെ യുവാക്കളുടെ ഹരമായി മാറിയ ശ്രീകാന്ത് ആയിരുന്നു ഈ സിനിമയിലെ നായകന്‍. ‘സുമുഖനായ വില്ലന്‍’ ആയിട്ടായിരുന്നു പൃഥ്വിരാജ് ഈ സിനിമയില്‍ അഭിനയിച്ചത്. സ്വാഭാവികമായും, നായകനെ അവതരിപ്പിച്ച ശ്രീകാന്തിന്റെ അടികൊണ്ട് പൃഥ്വിരാജ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം മരിക്കുന്നതോടെ സിനിമ തീരുന്നു.
PRO
PRO
സിനിമകള്‍ പലതും പിന്നീട് ശ്രീകാന്തിന്റേതായി ഇറങ്ങിയെങ്കിലും ഒന്നും ഏശിയില്ല. പതുക്കപ്പതുക്കെ ശ്രീകാന്തിന്റെ ഗ്രാഫ് താഴോട്ട് പോയി. പൃഥ്വിരാജാകട്ടെ, മലയാളത്തില്‍ എണ്ണ പറഞ്ഞ താരവും തമിഴില്‍ തരക്കേടില്ലാത്ത താരവുമായി. കുറേക്കാലം കഴിഞ്ഞ് ഇരുവരും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിച്ചു. ‘പോലീസ് പോലീസ്’ എന്ന ഒരു അരക്കിറുക്കന്‍ തെലുങ്ക് പടത്തിനായി. ഇതിലും പൃഥ്വിരാജ് തന്നെ വില്ലന്‍. പടം എട്ടുനിലയില്‍ പൊട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ!
PRO
PRO
അതിനിടയില്‍, മലയാളത്തില്‍ ‘ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍’ എന്ന ചിത്രത്തിലും ശ്രീകാന്ത് അരക്കൈ നോക്കി. അതും തകര്‍ന്ന് പാളീസായി. തുടര്‍ന്ന് തമിഴിലും തെലുങ്കിലും മാറിമാറി പയറ്റിയെങ്കിലും ഒരു രക്ഷയും ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ്, ശങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ‘നന്‍ബനി’ല്‍ അഭിനയിക്കാന്‍ ശ്രീകാന്തിന് നറുക്ക് വീഴുന്നത്. അഭിനയമൊക്കെ കലക്കി എങ്കിലും നിര്‍ഭാഗ്യം എന്ന് പറയട്ടെ, തീയേറ്ററില്‍ ആളില്ല എന്നാണ് അവസ്ഥ.
PRO
PRO
പടങ്ങള്‍ പലതും പൊളിഞ്ഞുവെങ്കിലും തമിഴിലും തെലുങ്കിലുമായി മൂന്ന് സിനിമകള്‍ ശ്രീകാന്തിന് ലഭിച്ചിട്ടുണ്ട്. അതിനിടയില്‍ ഇതാ മറ്റൊരു വാര്‍ത്ത. ദീപന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സിനിമയില്‍ ശ്രീകാന്ത് അഭിനയിക്കുന്നു. മൂന്നാം പ്രാവശ്യമാണ് പൃഥ്വിരാജും ശ്രീകാന്തും ഒന്നിക്കുന്നത്. ആദ്യത്തെ രണ്ട് സിനിമകളിലും പൃഥ്വിരാജായിരുന്നു വില്ലനെങ്കില്‍ ദീപിന്റെ ‘ഹീറോ’യില്‍ വില്ലനായി അഭിനയിക്കുന്നത് ശ്രീകാന്താണ്. വിധിയുടെ വൈപരീത്യം എന്നല്ലാതെ എന്ത് പറയാന്‍!