അനന്യയുടെ വിവാഹനിശ്ചയം പോലെ അടുത്ത കാലത്ത് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ആക്രമിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതുമായ മറ്റൊരു വാര്‍ത്തയില്ല. മലയാളികള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്ന് അനന്യ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
അനന്യയുടെ ഭാവി വരന്‍ ആഞ്ജനേയന്‍ മുമ്പ് വിവാഹിതനാണെന്ന വാര്‍ത്തയാണ് ഫേസ്ബുക്ക് പോലെയുള്ള സൈറ്റുകളില്‍ വലിയ ചര്‍ച്ചാവിഷയമായത്. ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് കേസ് കൊടുത്തെന്നും വാര്‍ത്തയുണ്ടായിരുന്നു. ആഞ്ജനേയന്‍ മുമ്പ് വിവാഹം കഴിച്ചിരുന്നതായി പിന്നീട് അനന്യയും സ്ഥിരീകരിച്ചിരുന്നു.
എന്തായാലും, വിവാദങ്ങള്‍ തുടരവെ, പുതിയ വാര്‍ത്ത വന്നിരിക്കുന്നു. അനന്യയും ആഞ്ജനേയനും വിവാഹിതരായി എന്നാണ് വാര്‍ത്ത. തിരുപ്പതിയില്‍ ആരോരുമറിയാതെയായിരുന്നു ഇവരുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കളുടെ സമ്മതം കൂടാതെയായിരുന്നു വിവാഹം.
അനന്യയും ആഞ്ജനേയനും ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ടി വി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ഇരുവരും വാര്‍ത്ത സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഓണത്തിന് വിവാഹച്ചടങ്ങുകള്‍ ഔദ്യോഗികമായി നടത്താന്‍ ഇരുവരും ആലോചിക്കുന്നുണ്ടത്രെ.