അഞ്ചാന്‍ എന്ന സിനിമയില്‍ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയിരുന്നു സൂര്യ. അതൊരു പ്രസ്റ്റീജ് ചിത്രം തന്നെയായിരുന്നു സൂര്യയ്ക്ക്. എന്നാല്‍ ചിത്രം എട്ടുനിലയില്‍ പൊട്ടി. താരമൂല്യത്തിനും വന്‍ ക്ഷീണമാണ് അഞ്ചാന്‍ വരുത്തിവച്ചത്. ഗൌതം വാസുദേവ് മേനോന്‍റെ 'ധ്രുവനക്ഷത്രം' എന്ന സിനിമ വേണ്ടെന്നുവച്ചിട്ടാണ് സൂര്യ അഞ്ചാന്‍ ചെയ്തതെന്നോര്‍ക്കണം.