ഭാവനയുടെ മുന്‍പില്‍ അനില്‍ കപൂര്‍ മുട്ട് മടക്കി തൊഴുതു; വീഡിയോ വൈറലാകുന്നു

വെള്ളി, 11 ഓഗസ്റ്റ് 2017 (10:05 IST)
മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ ഡാന്‍സിന് മുന്നില്‍ മുട്ടുമടക്കി അനില്‍ കപൂര്‍. രണ്ടാമത് ആനന്ദ് ടിവി ഫിലിം പുരസ്‌കാരച്ചടങ്ങിനിടെയണ് സംഭവം. നിവിന്‍ പോളി, മഞ്ജു വാര്യര്‍‍, ഭാവന, മുകേഷ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ മലയാളി താരങ്ങള്‍ക്കിടയില്‍ അതിഥിയായിട്ടായിരുന്നു ബോളിവുഡ് താരം അനില്‍ കപൂര്‍ എത്തിയത്.
 
ജൂണ്‍ 24 ന് മാഞ്ചസ്റ്ററില്‍ വച്ചാണ് പുരസ്‌കാരദാന ചടങ്ങ് നടന്നത്. സ്റ്റേജില്‍ വെച്ച് അനില്‍ കപൂറിനോടും ഭാവനയോടും ഡാന്‍സ് കളിക്കാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.

വെബ്ദുനിയ വായിക്കുക