തെന്നിന്ത്യയുടെ മഞ്ജു വാര്യരാണ് നയന്‍‌താര!

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (15:16 IST)
മലയാളത്തില്‍ ഒരു നടിക്കുവേണ്ടി മാത്രം ഇന്ന് സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. മലയാളത്തിന്‍റെ ഒരേയൊരു മഞ്ജു വാര്യര്‍ക്കുവേണ്ടി. മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ഉള്ള താരപദവി മഞ്ജു വാര്യര്‍ക്കും ലഭിക്കുന്നുണ്ട്.
 
എന്നാല്‍ മലയാളത്തില്‍ മാത്രമാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ സൂപ്പര്‍നായികാ പദവി ഒരു മലയാളിക്ക് തന്നെയാണ് - നയന്‍‌താരയ്ക്ക്. നയന്‍സിന് വേണ്ടിമാത്രമായി സിനിമകള്‍ ഉണ്ടാകുന്നു തമിഴിലും തെലുങ്കിലും. തമിഴില്‍ തുടര്‍ച്ചയായി നായികയെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ നയന്‍‌താരയുടേതായി പുറത്തുവരുന്നു.
 
ഡോറ, മായ, അറം, കൊലയുതിര്‍ കാലം എന്നിങ്ങനെ നയന്‍‌താര നായികയാകുന്ന സിനിമകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായ അറിവഴകന്‍റെ  ഏറ്റവും പുതിയ ചിത്രത്തില്‍ നയന്‍‌താരയാണ് നായിക. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും.
 
തെന്നിന്ത്യ ഭരിക്കുന്ന താരറാണി നയന്‍‌താരയാണെങ്കില്‍ ബോളിവുഡും ഒരു മലയാളി നായികയുടെ ചൊല്‍പ്പടിയിലാണിന്ന്. സാക്ഷാല്‍ വിദ്യാബാലന്‍. വിദ്യ നായികയാവുന്ന സിനിമകള്‍ക്ക് വന്‍ മാര്‍ക്കറ്റാണ് ഇന്ന് ഹിന്ദി സിനിമയിലുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍