കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരം കിട്ടി; ഇനി ഈ കൊലപാതകങ്ങൾക്ക് ഉത്തരം നൽകൂ

വെള്ളി, 5 മെയ് 2017 (13:21 IST)
രണ്ട് വർഷം ഇന്ത്യൻ സിനിമ കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന് ഏപ്രിൽ 28ന് ഇന്ത്യൻ സിനിമാ ലോകം അറിഞ്ഞു. എന്നാല്‍, ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ലാത്ത ഒരുപാട് കൊലപാതകങ്ങൾ നിലവിലുണ്ട്. 
 
ഇനിയും ഉത്തരം കിട്ടാത്ത കൊലപാതകങ്ങളുടെ ചിത്രങ്ങളാണ് കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന ചോദ്യത്തോടൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്ങിവന്നിരിക്കുന്നത്. കൗണ്ടര്‍ പഞ്ച് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തതാണ് ഈ പോസ്റ്ററുകള്‍. ബാഹുബലി പോസ്റ്ററിന്റെ കളര്‍ടോണിലാണ് ഈ പോസ്റ്ററുകളും. 

വെബ്ദുനിയ വായിക്കുക