ഈ നാട്ടിലെ ഏതു പെണ്‍കുട്ടിയെ വേണമെങ്കിലും നിനക്ക് സ്വന്തമാക്കാം, എന്റെ മകളെ ഒഴികെ.. അവളെ മറക്കുക; മരിക്കും മുമ്പ് മുരളി മനോജിനോട് പറഞ്ഞത്

തിങ്കള്‍, 7 ഓഗസ്റ്റ് 2017 (13:51 IST)
മുരളിയെന്ന അതുല്യ കലാകാരനെ മലയാള സിനിമയ്ക്ക് നഷ്ടമായിട്ട് 8 വര്‍ഷമാകുന്നു. മുരളിയുടെ അഭിനയത്തിന് മുന്നില്‍ പലരും തലകുനിച്ചിട്ടുണ്ട്. തന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കുക എന്ന കാര്യത്തില്‍ അദ്ദേഹം എന്നും മുന്നില്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ എട്ടാം ചരമവാര്‍ഷികത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ചമയമെന്ന സിനിമയാണ്. 
 
1993ല്‍ മുരളിയെയും മനോജ് കെ.ജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഭരതന്‍ സംവിധാനം ചെയ്ത ചമയം എന്ന ചിത്രത്തിലെ ഏറ്റവും മികച്ച സംഭാഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മുരളി എന്ന നടന്റെ ജീവിതവും അനുഭവങ്ങളും മഷിത്തണ്ടില്‍ തീര്‍ത്ത് പ്രദീപ് പനങ്ങാട് എഴുതിയ ഭരത് മുരളി എന്ന പുസ്‌കത പ്രകാശനം അദ്ദേഹത്തിന്റെ എട്ടാം ചരമവാര്‍ഷികമായ ഇന്നലെ നടന്നു.
 
സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്ന ആ രംഗം:
 
ഈ നാട്ടിലെ ഏതു പെണ്‍കുട്ടിയെയും നിനക്ക് സ്വന്തമാക്കാം…എന്റെ മകളെ ഒഴികെ….അവളെ മറക്കുക… മറക്കാന്‍ തയ്യാറാണെന്ന് ഈ ലോകത്തിന് മുന്നില്‍ തുറന്നു പറയുക. അതല്ലാ നിന്റെ ഭാവമെങ്കില്‍ രാജനീതിയുടെ ഘട്ഗമേറ്റ് നിന്റെ ശിരസ്സിവിടെ പിടഞ്ഞു വീഴുമെന്ന് മുരളി മനോജ് കെ.ജയനോട് പറയുന്നു. ശേഷം മനോജിന്റെ മുഖത്തൊന്നു പൊട്ടിക്കുകയും ചെയ്യുന്നു.
 
ഇതിന് മറുപടിയായി മനോജ് കെ.ജയന്‍ പറഞ്ഞത്  ഇങ്ങനെയായിര്‍ന്നു “ഇല്ല…കൊടുത്തു പോയ സ്‌നേഹം തിരിച്ചെടുക്കാന്‍ എനിക്കാവില്ല…..ഇരുമ്പഴികളുടെ ബന്ധനം കൊണ്ടോ രാജകിങ്കരന്മാരുടെ വാള്‍മുനകള്‍ കൊണ്ടോ ഒന്നായി ചേര്‍ന്ന മനസ്സുകളെ പിരിക്കാന്‍ ആകില്ല തിരുമനസ്സേ….രാജപ്രതാപങ്ങളുടെ ഗര്‍വ്വിനുള്ളില്‍ അടിയറവ് പറയാനുള്ളതല്ല ഞങ്ങളുടെ ഈ നിര്‍മ്മല സ്‌നേഹം. 1000 സൂര്യ ചന്ദ്രന്മാര്‍ ഒന്നിച്ചസ്തമിച്ചാലും ആത്മാവിന്റെ അവസാനത്തെ അണുവിലെങ്കിലും ജീവന്റെ ഒരു കണിക ബാക്കി നില്‍ക്കും വരെ എന്റെ നാവില്‍ ഒന്നേ മന്ത്രിക്കൂ…ഞാന്‍ ഇവളെ സ്‌നേഹിക്കുന്നു… സ്‌നേഹിക്കുന്നു…. സ്‌നേഹിക്കുന്നു…”
 
കഷ്ടം, മറക്കാമെന്ന് പറഞ്ഞിരുന്നേല്‍ ജീവനേലും കിട്ടിയേനെ എന്ന് മനോജ് പറയുന്നതിനിടയിലാണ് മുരളി മനോജിനെ തല്ലുന്നത്….”നീ ആരാടാ….എടാ ആരാന്ന്….നീ അടിമ….അടിമക്ക് ചേര്‍ന്ന വര്‍ത്തമാനമാണോ നീ ഈ പറഞ്ഞത്” എന്ന് മുരളി പറയുന്നുണ്ട്. ഈ സംഭാഷണങ്ങള്‍ മുരളിയുടെ എട്ടാം ചരമവാര്‍ഷികത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
 
(ഉള്ളടക്കത്തിന് കടപ്പാട്: വെള്ളിനക്ഷത്രം ഓണ്‍ലൈന്‍)

വെബ്ദുനിയ വായിക്കുക