ആളും ആരവങ്ങളുമില്ലാതെ മെസി പറന്നിറങ്ങി; മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക്
ആളും ആരവങ്ങളുമില്ലാതെ റൊസാരിയോയുടെ പ്രിയപുത്രന്‍ അര്‍ജന്റീനന്‍ മണ്ണിലെത്തി. നാലാം തവണയും ലോകകപ്പ് സ്വന്തമാക്കാന്‍ കഴിയാതെയാണ് ഇതിഹാസതാരം ബാഴ്‌സലോണ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
ആരാധകര്‍ വിട്ടു നിന്നപ്പോള്‍ ഭാര്യ അന്റോനെല്ല റോക്കുസോ ആണ് മെസിയെ വീട്ടിലേക്ക് കൂട്ടാനെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നുവെങ്കിലും സംസാരിക്കാന്‍ താല്‍പ്പര്യം കാണിക്കാതിരുന്ന താരം റോക്കൂസോയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു.
കരുത്തരായ ഫ്രാന്‍സിനോട് 4-3 എന്ന സ്‌കോറില്‍ അര്‍ജന്റീന പ്രീ-കോര്‍ട്ടറില്‍ പൊരുതി വീഴുകയായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ഒരു ഗോള്‍ മാത്രം നേടാനാണ് അഞ്ചു തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായ മെസിക്ക് സാധിച്ചത്.