ലോകകപ്പില്‍ അര്‍ജന്റീനയുടെ ഭാവി ഇങ്ങനെ ?

ചൊവ്വ, 26 ജൂണ്‍ 2018 (14:50 IST)
നൈജീരിയക്കെതിരേ ജീവന്‍‌മരണ പോരാട്ടത്തിനിറങ്ങുന്ന അര്‍ജന്റീനയുടെ ഭാ‍വി തുലാസിലാണെന്നതില്‍ സംശയമില്ല. ഈ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാല്‍ മാത്രമെ ലയണല്‍ മെസിക്കും സംഘത്തിനും റഷ്യന്‍ ലോകകപ്പില്‍ നിലനില്‍പ്പള്ളൂ.

ഐസ്‌ലന്‍ഡിനെതിരെ സമനിലയും ക്രൊയേഷ്യക്കെതിരെ തോല്‍‌വിയും പിണഞ്ഞ അര്‍ജന്റീനയ്‌ക്ക് ഒരു പോയിന്റ്‌ മാത്രമാണുള്ളത്. രണ്ടു കളികളില്‍നിന്ന്‌ ആറുപോയിന്റുമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. രണ്ടുകളികളില്‍നിന്ന്‌ ഒരു തോല്‍വിയും ഒരു ജയവുമായി മൂന്നു പോയിന്റാണ് നൈജീരിയ്‌ക്കുള്ളത്.

ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്താനായാല്‍ നൈജീരിയ പ്രീക്വാര്‍ട്ടറിലെത്തും. ഐസ്‌ലന്‍ഡ് ക്രൊയേഷ്യയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയും അര്‍ജന്റീനയും നൈജീരിയയും സമനിലയില്‍ പിരിയുകയും ചെയ്‌താല്‍ ഐസ്‌ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍ കടക്കും.  

അര്‍ജന്റീന നൈജീരിയയെ മികച്ച ഗോള്‍വ്യത്യാസത്തില്‍ തോല്‍പ്പിക്കുകയും ഐസ്‌ലന്‍ഡ് ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ പോലും അര്‍ജന്റീനയ്‌ക്കു സാധ്യതയുണ്ട്‌. അങ്ങനെ വരുമ്പോള്‍ ഗോള്‍ ശരാശരിയായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക.

അതേസമയം, അര്‍ജന്റീനയ്‌ക്ക് കടുത്ത വെല്ലുവിളിയാകും നൈജീരിയ ഉയര്‍ത്തുക. ഗോള്‍ നേടുന്ന മുന്നേറ്റ നിരയും മികച്ച പ്രതിരോധവുമാണ് അവരുടെ ശക്തി. എന്നാല്‍, ഇക്കാര്യത്തിലെല്ലാം പിന്നില്‍ നില്‍ക്കുകയാണ് മെസിയുടെ അര്‍ജന്റീന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍