ചതുര്‍ത്ഥി നാളില്‍ ചന്ദ്രനെ നോക്കാന്‍ പാടില്ലെന്ന് ഒരു വിശ്വാസം ഉണ്ട്. അത് ഗണപതി ചന്ദ്രനെ ശപിച്ചതുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യമാണ്. ഒരിക്കല്‍ ചതുര്‍ത്ഥി തിഥിയില്‍ ഗണപതി നൃത്തം ചെയ്തപ്പോള്‍ പരിഹാസത്തോടെ ചന്ദ്രന്‍ ചിരിച്ചു. ഗണപതിയുടെ കുടവയറും താങ്ങിയുള്ള നൃത്തത്തെയാണ് ചന്ദ്രന്‍ പരിഹസിച്ചത്. ഇതില്‍ കുപിതനായ ഗണപതി ചന്ദ്രനെ ശപിച്ചു എന്നതാണ് ഐതീഹ്യം. ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടത്തിന് പാത്രമാകുമെന്നാണ് ശാപം. എന്നാല്‍ ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കികയും ഗണേശ ശാപത്തിനിരയാകുകയും ചെയ്തു.