പോളണ്ടിനെ ഒരു ഗോളിനു മറികടന്ന് ക്രൊയേഷ്യ അവസാന മത്സരവും ഗംഭീരമായി അവസാനിപ്പിച്ചു. ക്രൊയേഷ്യന്‍ പരിശീലകന്‍ ബിലിക്ക് രണ്ടാം നിരയെ പരീക്ഷിച്ച മത്സരത്തില്‍ ക്ലാസ്നിക്കിന്‍റെ ഗോളാണ് ഗ്രൂപ്പ് ജേതാക്കള്‍ക്ക് തുണയായത്. ഇതോടെ ഗ്രൂപ്പ് ലീഗിലെ മൂന്ന് മത്സരങ്ങളും ക്രൊയേഷ്യ ഭംഗിയായി അവസാനിപ്പിച്ചു.
നേരത്തേ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ക്രൊയേഷ്യ രണ്ടാം പകുതിയിലാണ് നിര്‍ണ്ണായക ഗോള്‍ കണ്ടെത്തിയത്. പോളണ്ടിനു ക്വാര്‍ട്ടറില്‍ കടക്കാന്‍ രണ്ട് ഗോള്‍ വിജയമെങ്കിലും വേണമെന്ന് ഘട്ടത്തില്‍ സമ്മര്‍ദ്ദം പോളണ്ടിനായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ക്ലാസ്നിക്ക് പോളിഷ് പ്രതീക്ഷയ്‌ക്ക് തിരിച്ചടിയാകുക ആയിരുന്നു.
2007 ജനുവരിയില്‍ കിഡ്‌നി പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കിഡ്‌നി മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കും ശേഷമാണ് ക്ലാസ്നിക്ക് കളത്തില്‍ തിരിച്ചെത്തിയത്. ഇതോടെ പോളണ്ട് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ഫൈനലില്‍ വെള്ളിയാഴ്ച തുര്‍ക്കിയെയാണ് ക്രൊയേഷ്യ നേരിടുക.