യൂറോപ്യന്‍ കപ്പ് ഫുട്ബോളില്‍ കരിന്തിരി കത്തിത്തുടങ്ങിയെങ്കിലും ലോക ചാമ്പ്യന്‍മാരായ ഇറ്റലിയുടെ പ്രതീക്ഷകള്‍ക്ക് പുത്തന്‍ ഉണര്‍വ്വ്. ആദ്യ മത്സരത്തില്‍ ഹോളണ്ടിനോട് ദയനീയ തോല്‍വി ഏറ്റ് വാങ്ങിയ ഇറ്റലി രണ്ടാമത്തെ മത്സരത്തില്‍ റുമാനിയയെ ഒരു ഗോള്‍ സമനിയയില്‍ സമനിലയില്‍ കുരുക്കിയതോടെയാണ്.
ആദ്യം ഗോളടിച്ച റുമാനിയ അഡ്രിയാന്‍ മുട്ടുവിലൂടെയാണ് മുന്നിലെത്തിയത് എങ്കില്‍ ക്രിസ്ത്യന്‍ പനൂച്ചിയിലൂടെ ഇറ്റലി സമനില പിടിക്കുകയായിരുന്നു. അര്‍ഹിച്ച വിജയം റുമാനിയ പെനാല്‍റ്റിയുടെ രൂപത്തില്‍ നഷ്ടപ്പെടുത്തുകയായിരുന്നു. പെനാല്‍റ്റിയും ക്വാര്‍ട്ടര്‍ സാധ്യതയും റുമാനിയ നഷ്ടപ്പെടുത്തിയതും സൂപ്പര്‍ താരം മുട്ടുവിലൂടെ തന്നെയായിരുന്നു.
ഇരു ടീമിനും വിജയം അത്യന്താപേക്ഷിതമാണെന്നിരിക്കെ ആദ്യം ഗോള്‍ കണ്ടെത്തിയത് റുമാനിയയായിരുന്നു. അമ്പത്തഞ്ചാം മിനിറ്റില്‍ സംബ്രോട്ടയുടെ ഒരു ബാക്ക് പാസ് പിടിച്ചെടുത്താണ് മുട്ടു ഗോള്‍ കുറിച്ചത്. തൊട്ടു പിന്നാലെ തന്നെ ആന്ദ്രെ പിര്‍ലോയെടുത്ത കോര്‍ണറില്‍ ജോര്‍ജിയോ കീലിനി ഹെഡ്ഢറിലൂടെ നല്‍കിയ പന്ത് പനൂച്ചി ഗോളാക്കി.
കളിയുടെ ആദ്യ പകുതിയില്‍ ഇറ്റാലിയന്‍ താരം ലൂക്കാ ടോണി പന്ത് ആദ്യം വലയില്‍ എത്തിച്ചെങ്കിലും ഓഫ് സൈഡ് ആകുകയായിരുന്നു. അതേ സമയം ഡാനിയേല്‍ നിക്കുലായിയെ ക്രിസ്റ്റ്യാന്‍ പനൂച്ചി ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി റുമാനിയന്‍ താരം മുട്ടു അടിച്ചത് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ബഫണിനു നേരെയായിരുന്നു.
ഗോല്‍ കീപ്പര്‍മാര്‍ മികച്ച പ്രകടനം നടത്തിയ മത്സരത്തില്‍ പെനാല്‍റ്റി രക്ഷപ്പെടുത്തിയ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ബഫണും തകര്‍പ്പന്‍ സേവുകളിലൂടെ ഇറ്റാലിയന്‍ മുന്നേറ്റങ്ങളുടെ മുനയൊടിച്ച റുമാനിയന്‍ ഗോള്‍കീപ്പര്‍ ബോഗ്ദന്‍ ലൊബോന്തുംമത്സരത്തിലെ ഹീറോയായി. അഞ്ചു മാറ്റങ്ങളുമായാണ് ലോകചാമ്പ്യന്‍മാര്‍ ഇറങ്ങിയത്.