വിയ്യയുടെ കരുത്തില്‍ സ്പെയിന്‍ ക്വാര്‍ട്ടറില്‍

ഞായര്‍, 15 ജൂണ്‍ 2008 (12:11 IST)
PTIPTI
തീര്‍ത്തും അവിശ്വസനീയ ഗോളിലൂടെ ഇന്‍ജുറി ടൈമിന്‍റെ ഒന്നാം മിനുട്ടില്‍ ( 91 മിനുട്ടില്‍) ഗോള്‍ നേടി സ്പെയിന്‍, ഒപ്പത്തിനൊപ്പം പൊരുതിയ സ്വീഡനെ മറിച്ച് യൂറൊകപ്പ് ഫുട് ബോളിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
.സ്കോര്‍: സ്പെയിന്‍ 2 സ്വീഡന്‍ 1.

മൈതാനത്തിന്‍റെ പാതിക്കപ്പുറത്തുനിന്നു. കിട്ടിയ പന്ത് പെനാല്‍ട്ടി ബോക്സിനടുത്ത് വച്ച് സ്വീകരിച്ച് സ്വീഡന്‍റെ പ്രതിരോധ കളിക്കാരനേയും ഗോളിയേയും കബളിപ്പിച്ചായിരുന്നു വിയ്യയുടെ ഗോള്‍ . ആദ്യത്തെ കളിയില്‍ വിയ്യ രണ്ടു ഗോല്‍ നേടിയിരുന്നു

സ്പെയിനുനു വേണ്ടി 15-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസും , സ്വീഡനു വേണ്ടി 34-ാം മിനിറ്റില്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചുമാണ് ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കെടുത്ത സാവിയില്‍നിന്നു പാസ് സ്വീകരിച്ച ഡേവിഡ് സില്‍വ ഇടതു വിങ്ങില്‍നിന്നു തൂക്കിയിട്ടു കൊടുത്ത ക്രോസ് ടോറസ് ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു.( 1- -0)

മൈതാനമധ്യത്തിനടുത്തു വലതു വിങ്ങില്‍ നിന്ന് ഡിഫന്‍ഡര്‍ ഫ്രെഡറിക് സ്റ്റൂര്‍ കൊടുത്ത ലോംഗ് ബോള്‍ ഹെന്‍റിക് ലാര്‍സനെയും കടന്നു ഇബ്രാമഹിമോവിച്ചിന് കിട്ടുന്നു . വേഗം നിയന്ത്രിച്ച് അടിച്ച പന്ത് ഒരു പഴുതും നറ്റ്കാലേ
വലക്കുള്ളിലായി. (1 ‌ 1)


്സ്വീഡിഷ് പ്രതിരോധ നിര ശക്തിദുര്‍ഗ്ഗമായിരുന്നു. ഗോളി ആന്‍ഡ്രിയ ഐസക് മിന്നുന്ന പ്രകടനം കാഴചവച്ചു ,രണ്ടാം പകുതിയില്‍ സ്പെയില്‍ സ്വീഡനെ പ്രതിരോധത്തിലേക്ക് തളച്ചുവെങ്കിലും, പലപ്പോഴും സ്വന്തം പ്രതിരോധത്തിലേ പാളിച്ചകള്‍ അവര്‍ തിരിച്ചറിയാതെ പോയത്, ഒന്നംതരം അവസരങ്ങള്‍ മുതലാക്കുന്നതില്‍ സ്വീഡന്‍റെ മുന്നേറ്റക്കാല്‍ പരാജയപ്പെട്ടതുകൊണ്ടാണ്.

മറുഭാഗത്ത് 63-ാം മിനിറ്റില്‍ കിട്ടിയ അവസരം സ്പെയിനിനു ലക്ഷ്യത്തിലെത്തിക്കാനായില്ല. 88-ാം മിനിറ്റില്‍ ടോറസ് ബോക്സിനു മുന്നില്‍നിന്നു തൊടുത്ത ഷോട്ട് എസക്സണ്‍ തടഞ്ഞു.ഇതേമട്ടില്‍ രണ്ടു മൂന്നു അവസരങ്ങള്‍ സവീഡനും നഷ്ടമായി. പന്ത് ഒന്നു തൊട്ടുകൊടുക്കാണ്‍ ആളുണ്ടായിരുന്നുവെങ്കില്‍ സ്പെയിക്ന്‍ രണ്ടു ഗോളിനു തൊറ്റേനേ.

ആദ്യ പകുതിയില്‍ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. സ്വീഡന്‍ നീക്കങ്ങള്‍ സജീവമായത് സ്പെയിന്‍ ലീഡ് നേടിയതോടെയായിരുന്നു. ഇബ്രാഹിമോവിച്ചായിരുന്നു ആക്രമണങ്ങളുടെ സൂത്രധാരന്‍ .വാസ്തവത്തില്‍ സ്വീഡന്‍ സമനില അര്‍ഹിച്ചിരുന്നു.പ്രതിരോധം ശക്തമാക്കിയില്ലെങ്കില്‍ ക്വാര്‍ട്ടറില്‍ സ്വീഡന്‍റെ സ്ഥിതി പരുങ്ങലിലായിരിക്കും


വെബ്ദുനിയ വായിക്കുക