ചാമ്പ്യന്മാര്‍ തോറ്റു ;റഷ്യ ജയിച്ചു

ഞായര്‍, 15 ജൂണ്‍ 2008 (11:35 IST)
കഴിഞ്ഞ തവണത്തെ ചാംപ്യന്‍മായ ഗ്രീസിനെ റഷ്യ ഞെട്ടിച്ചു അകിരീടമോഹവുമായെത്തിയ ഗ്രീസിനെ റഷ്യ 1-0 നാണു തോല്‍പ്പിച്ചത്.

33-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കോണ്‍സ്റ്റന്‍റിന്‍ സുറിയാനാവാണ് വിജയഗോള്‍ നേടിയത്.

ലിസ്ബണില്‍ നാലു വര്‍ഷം മുന്‍പ് അവിചാരിതമയാണ് ഗ്രീസ് യൂറോ ചാമ്പ്യന്മാരായത് .അന്നു യവന വീരഗാഥ ചമച്ച ഗ്രീസിനെ ഇക്കുറി ദുര്‍വിധി പിടികൂറ്റി . രണ്ടു മത്സരങ്ങ്ലിലുമായി ഒരു ഗോല്‍ പോലും നേടാന്‍ ഇവര്‍ക്കായില്ല.


ഗ്രീസ് അവസാന മല്‍സരത്തില്‍ സ്പെയിനിന് എതിരെയാണ് കളിക്കേണ്ടത്. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ പരാജയമായിരിക്കും ഫലം

കുറിയ വേഗമേറിയ നീക്കങ്ങളുമായി മൈതാനം വാണ റഷ്യക്കാര്‍ക്കു ഗോളടിക്കുന്നതില്‍ വലിയ മികവുകാട്ടാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ ഗ്രീസ് കൂടുതല്‍ ഗോള്‍ഊകള്‍ക്ക് തോറ്റേനെ. ഗ്രീസിന്‍റെ കളി ഒറ്റപ്പെട്ട നീക്കങ്ങളിലൊതുങ്ങി. മറുപടി ഗോള്‍ തേടിയു പോലും അവര്‍ കുതിച്ച്കയറ്റം നടത്തിയില്ല.

. വിരസമായ നീങ്ങിയ ആദ്യ പകതിക്കു ഉഷാര്‍ വന്നത് റഷ്യന്‍ ഗോളടിച്ചതോടെ യാണ്.ഗ്രീസിന്‍റെ ഗോള്‍പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് ദിനിയര്‍ ബില്യാലെറ്റ്ഡിനോവ് പന്തു പായൊഇച്ചപ്പോല്‍ അവിടെ ഗ്രീസ് പ്രതിരോധകളിക്കാര്‍ ആരും ഉണ്ടായിരുന്നില്ല സ്വാഭാവികമായി ഗോളി നിക്കോപൊളിഡിസ് മുന്നോട്ട് ഓടിക്കയറി.

അപ്പോഴേക്കും സെര്‍ജി സെമാക്ക് ബൈസിക്കിള്‍ കിക്കിലൂടെ പന്ത് ഗോള്‍മുഖത്തെത്തിച്ചു. റഷ്യന്‍ മിഡ്ഫീല്‍ഡര്‍ കോണ്‍ഭസ്റ്റന്‍റിന്‍ സുറിയാനോവ് പാഞ്ഞെത്തി ഗോളിയില്ലാത്ത വലയില്‍ പന്തടിച്ചു കയറ്റി.

ഇതോടെ റഷ്യക്കാര്‍ക്ക് ആത്മ വിസ്വാസം കൂടി പക്ഷെ കീറ്റിയ അവസരങ്ങള്‍ പലതും റഷ്യ കളഞ്ഞു കുളിക്കന്ന കാഴ്ചയാണ് കണ്ടത്..

വെബ്ദുനിയ വായിക്കുക