പ്രിയങ്ക ഗാന്ധിയെ നേതാവാക്കണം
പ്രിയങ്ക ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കണമെന്ന് എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടിയ ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഏറ്റവും നാണംകെട്ട തോല്‍വിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രിയങ്കയെ രാഷ്ട്രീയത്തിലിറക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
രാഹുല്‍ ഗാന്ധി കഠിനാധ്വാനം നടത്തിയിട്ടും ഇത്തവണ പരാജയപ്പെട്ടു. പ്രിയങ്ക കളത്തിലിറങ്ങണമെന്ന് കാലം ആവശ്യപ്പെടുന്നതായും ഇവര്‍ വ്യക്‌തമാക്കി.