തെരഞ്ഞെടുപ്പ് പണമൊഴുക്ക്; 31.5 ലക്ഷം രൂപ കോഴിക്കോട് പിടികൂടി
തിങ്കള്‍, 24 മാര്‍ച്ച് 2014 (11:46 IST)
PRO
തെരഞ്ഞെടുപ്പ് കോഴ തടയാന്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡ് 31.5 ലക്ഷം രൂപയും 56 ലക്ഷത്തിന്‍റെ ചെക്കുകളും പിടിച്ചെടുത്തു. ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കൊണ്ടുവന്ന പണമാണോ പിടിയിലായതെന്ന് തെളിവുകളൊന്നും കിട്ടിയിട്ടില്ല.
ഇലക്ഷന്‍ കമ്മിഷന്‍റെ പ്രത്യേക നിര്‍ദേശപ്രകാരം രൂപീകരിച്ച ആദായനികുതി വകുപ്പിന്‍റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് നിര്‍ത്താതെപോയ കാറിനെ പിന്തുടര്‍ന്ന് പണം പിടിച്ചെടുത്തത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വലിയ തോതില്‍ പണമൊഴുകുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.