ഡിഎംകെയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ഇന്ന് പ്രധാനമന്ത്രിക്കൊപ്പം എത്ര മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഇല്ല. പ്രധാനമന്ത്രിക്കൊപ്പം 64 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മന്ത്രിമാരുടെ പട്ടിക തയ്യാറാക്കുന്നതിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ സോണിയ ഗാന്ധി, ആഹമ്മദ് പട്ടേല്‍, എ കെ ആന്‍റണി, പ്രണാബ് മുഖര്‍ജി തുടങ്ങിയ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ യോഗം ചേര്‍ന്നു.
പ്രണാബ് മുഖര്‍ജി, എ കെ ആന്‍റണി, വീരപ്പ മൊയ്‌ലി, പി ചിദംബരം, ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, മമത ബാനര്‍ജി തുടങ്ങിയവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്. കൂടുതല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇരുപത്തിയാറിനോ ഇരുപത്തിയെട്ടിനോ നടക്കുമെന്നാണ് സൂചന.
ഇന്ന് വൈകിട്ട് 6.30ന് രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ വച്ചാണ് മന്‍മോഹന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.